'ഷൂട്ടിനിടയിൽ അന്ന് മമ്മൂട്ടിയെ ചീത്ത വിളിക്കുന്ന സന്ദർഭം വരെ ഉണ്ടായിട്ടുണ്ട്...'; മനസ്സ് തുറന്ന് പ്രൊഡക്ഷൻ കൺട്രോളർ

തൊണ്ണൂറുകളിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു മഴയെത്തും മുൻപേ. മമ്മൂട്ടി, ശോഭന, ആനി തുടങ്ങിയവർ തകർത്തഭിനയിച്ച ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

മമ്മൂട്ടി കാണുന്ന പോലെയുള്ള മനുഷ്യൻ അല്ല. അദ്ദേഹം നല്ല മനുഷ്യനാണ്.  മഴയെത്തും മുൻപേയിൽ താൻ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചിരുന്നു. അന്ന് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.  ഒരു ദിവസം ഷൂട്ടിങ്ങിനിടെയിൽ  പുറത്ത് നിന്ന് നാട്ടുകാർ പ്രശ്നമുണ്ടാക്കി.

അന്ന് കാര്യമറിയാതെ നാട്ടുകാർ  പുറത്ത് പ്രശ്നമുണ്ടാക്കുകയും മമ്മൂട്ടിയെ ചീത്ത പറയുകയും ചെയ്തു.  ആ പ്രശ്നത്തിൻ്റെ പേരിൽ താൻ അതിലൊരാളെ തല്ലുന്ന അവസ്ഥ വരെയുണ്ടായെന്നും, താൻ ചെയ്തുവെന്നും രാജൻ പറയുന്നു. ആ പ്രശ്നത്തിൻ്റെ പേരിൽ തന്നെ കൊല്ലുമെന്ന് വരെ  ആളുകൾ ഭീക്ഷണി പെടുത്തിയിരുന്നു.

Read more

അന്ന് അത് മമ്മൂട്ടി അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞതിന് ശേഷം അദ്ദേഹം തന്നോട് അത് അതിനെപ്പറ്റി സംസാരിക്കുകയും, പിന്നീടാണ്  ലൊക്കേഷനിൽ സെക്യൂരിട്ടിയെ നിയമിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.