'ആദ്യം ഞാൻ അവരുടെ മകനായിരുന്നു, പിന്നെ ക്ലാസ്മേറ്റയി, ഭർത്താവായി ഇപ്പോൾ അപ്പൂപ്പനുമായി'; കോബ്ര വിശേഷങ്ങൾ പങ്കുവെച്ച് വിക്രം

വിക്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കോബ്ര. ഓഗസ്റ്റ് 31ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് മിയയാണ്. ചിത്രത്തിന്റ പ്രെമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ നടന്ന പരിപാടിക്കിടെ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മിയ തന്റെ ജീവിതത്തിലെ മാറ്റങ്ങൾ പറഞ്ഞപ്പോൾ വിക്രം അതിന് മറുപടിയായി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഫസ്റ്റ് ഷെഡ്യൂളിൽ താൻ അവരുടെ മോനായിരുന്നു എന്നാൽ സെക്കൻഡ് ഷെഡ്യൂളിൽ താൻ ക്ലാസ്മേറ്റായിരുന്നു. തേർഡ് ഷെഡ്യൂളിൽ ഭർത്താവും ഫോർത്ത് ഷെഡ്യൂളായപ്പോൾ അപ്പൂപ്പനുമായി മാറിയെന്നായിരുന്നു വിക്രം പറഞ്ഞത്. സിനിമയുടെ ഷൂട്ടിങ് നീളുന്നതിനിടെ തന്റെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായി എന്നാണ് മിയ പറയുന്നത്. 2019 ൽ ആണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്.

2020 ജനുവരിയിലാണ് ഞാൻ പടത്തിൽ ജോയിൻ ചെയ്യുന്നത്. അപ്പോൾ ഞാൻ സിംഗിളായിരുന്നു. രണ്ടാം ഷെഡ്യൂളിന് പോയപ്പോഴേക്കും ഞാൻ വിവാഹിതയായി. മൂന്നാമത്തെ ഷെഡ്യൂളിന് പോയപ്പോൾ അഞ്ചുമാസം ഗർഭിണിയായിരുന്നു, പടത്തിന്റെ അവസാന ഷെഡ്യൂൾ തീർത്ത സമയത്ത് മകൻ ലൂക്കയ്ക്ക് അഞ്ചുമാസമായിരുന്നു പ്രായം, ഇപ്പോൾ റിലീസ് സമയമാവുമ്പോഴേക്കും ഇതാ ആൾക്ക് ഒരു വയസ്സ് കഴിഞ്ഞിട്ടുണ്ട്.

ഇനി പടത്തിന്റെ സക്‌സസ് പാർട്ടി ആകുമ്പോഴേക്കും അവന് ഒന്നര വയസ് ആകുമായിരിക്കുമെന്നും മിയ കൂട്ടിച്ചേർത്തു. മിയ സംസാരിക്കുന്നതിനിടെ ലൂക്കയെയും എടുത്ത് വിക്രമും വേദിയിലെത്തി. ‘ഇത് കോബ്ര ബേബിയാണ്’ എന്നാണ് വിക്രം കുഞ്ഞിനെ വിശേഷിപ്പിച്ചത്. തുടർന്ന് മിയയുടെ ഭർത്താവ് അശ്വിനെയും വേദിയിലേക്ക് വിളിച്ച് മൂവരും കുഞ്ഞു ലൂക്കയും ചേർന്ന് ഫോട്ടോയും എടുത്താണ് വേദി വിട്ടത്

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ