'രണ്ടുമൂന്ന് വർഷമായി ഞാൻ ജീവിക്കുന്നത് ഗോകുലം ഗോപാലന്റെ കാശ് കൊണ്ടാണ്'; ടിനി ടോം

പത്ത് വർഷത്തിലേറയായി സിനിമകളിലൂടെയും മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ഒക്കെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് ടിനി ടോം. ടിനി ടോം പ്രധാന കഥാപാത്രത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രം നിർമ്മിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഇപ്പോഴിതാ ഗോകുലം ഗോപാലനുമായുള്ള ബന്ധത്തെ കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ടിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പഴശ്ശിരാജ പോലൊരു  സിനിമ നിർമ്മിക്കണമെങ്കിൽ അത്രയും ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാകണം. അത് ലാഭവും നഷ്ടവും നോക്കിയല്ല. ഒരു കലാസൃഷ്ടി വരണം എന്ന ചിന്തയാണ്. ഗോകുലം ഗോപലൻ സാറ് അതാണ് നോക്കുന്നത്. ഇപ്പോഴും അദ്ദേഹം പഴയ ആള് തന്നെയാണ്. കോടീശ്വരനായതൊന്നും പുള്ളി ഇപ്പോഴും അറിഞ്ഞിട്ടില്ല, 116 ബിസിനസ് ചെയ്യുന്നുണ്ട്. എന്നാലും ചിട്ടിയിൽ ചേരാനാണ് തന്റടുത്ത് പറയുന്നത്.

അടുത്തിരിക്കുമ്പോൾ അദ്ദേഹം ചോദിക്കുക ടിനി ഗോകുലം ചിട്ടിയിലുണ്ടോ എന്നാണ്. ഓരോ ചെക്കും പുള്ളി നേരിട്ടാണ് സൈൻ ചെയ്യുന്നത്. ഇവരുടെയൊക്കെ വിജയത്തിന് കാരണമിതാണെന്നും ടിനി ടോം പറഞ്ഞു. കലാകാരനായ ഒരു കോടീശ്വരനാണ്. അതുകൊണ്ടാണ് ഈ കലാസൃഷ്ടിക്ക് വേണ്ടി, അതിന്റെ ക്വാളിറ്റിക്ക് വേണ്ടി അദ്ദേഹം ഇൻവെസ്റ്റ് ചെയ്യുന്നത്.

ഈ 45 കോടി മുടക്കാൻ കേരളത്തിൽ ഒരാളുണ്ടാകുക എന്ന് പറഞ്ഞാ അതിന്റെ വരുംവരായ്കയൊന്നും നോക്കാതെ ചെയ്തതാണ്. പാപ്പൻ എന്ന സിനിമയും ഇദ്ദേഹത്തിന്റെ പ്രൊഡക്ഷനാണ്. ഇദ്ദേഹത്തിന്റെ കാശ് കൊണ്ടാണ് ഇപ്പൊ രണ്ടുമൂന്ന് വർഷമായി ഞാൻ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ചാനലിലാണ് താൻ ഇപ്പോൾ വർക്ക് ചെയ്യുന്നത്. ഈ കൊറോണ സമയത്തൊക്കെ തന്റെ വീട്ടിൽ കാര്യങ്ങൾ നടന്നുപോയത് ഗോകുലം ഗോപാലന്റെ കാശ് കൊണ്ടാണെന്നും ടിനി ടോം  കൂട്ടിച്ചേർത്തു.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്