'ഭർത്താവ് തന്നെക്കാൾ എട്ട് വയസ്സിന് ഇളയതായിരുന്നു'; മൂന്നാം വിവാഹം പരാജയപ്പെടാനുള്ള കാരണം തുറന്ന് പറഞ്ഞ് ചാർമിള

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു ചാർമിള. പിന്നീട് പല കാരണങ്ങളാൽ അഭിനയത്തിൽ നിന്ന് വിട്ടു നിന്ന നടിയുടെ വിവാഹവും കുടുംബ ജീവിതവുമെല്ലാം മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ മകന്റെ കൂടെയുള്ള ജീവിതം ആസ്വദിക്കുകയാണ് നടി. വിവാഹമോചന സമയത്ത് മകനെ വിട്ട് കിട്ടണമെന്നുള്ള നടിയുടെ ആവശ്യം വലിയ വാർത്തയായി മാറിയിരുന്നു.

ഇപ്പോഴിതാ ഇതേ കുറിച്ച് മുൻപ് ചാർമിള പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മുൻപ് ജെബി ജംഗ്ഷൻ അതിഥിയായെത്തിയപ്പോഴായിരുന്നു ഇക്കാര്യങ്ങളെക്കുറിച്ച് അവർ സംസാരിച്ചത്. തന്റെ മൂന്നാമത്തെ ഭർത്താവിന്റെ പേര് രാജേഷ് എന്നായിരുന്നു. അദ്ദേഹം തന്റെ അനിയത്തിയുടെ സുഹൃത്താണ്. അങ്ങനെ വീട്ടിൽ വന്ന് കണ്ടുള്ള പരിചയമാണ്. അദ്ദേഹം എന്നെക്കാളും പ്രായം കുറഞ്ഞ ആളായിരുന്നു.

തന്നെക്കാളും എട്ട് വയസിന് ചെറുപ്പമായിരുന്നു രാജേഷ്. വിവാഹം കഴിക്കാനായി രജിസ്റ്റർ ഓഫീസിൽ എത്തിയപ്പോൾ ഇത് ശരിയാകില്ലെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നാൽ ച്ചിൻ തെണ്ടുൽക്കറൊക്കെ അങ്ങനെ വിവാഹം കഴിച്ചതാണെന്ന് പുള്ളി  മറുപടി നൽകിയത്.  പിന്നീട് അദ്ദേഹത്തിൻ്റെ ബെർത്ത് സർട്ടിഫിക്കറ്റ്  കണ്ടപ്പോഴാണ് ഇത്രയും പ്രായവ്യത്യാസം ഉള്ളത് താൻ അറിഞ്ഞത്. നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞെങ്കിലും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും’ നടി പറയുന്നു.

ഇടയ്ക്ക് മകന്റെ പേരിൽ ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടായി. ഞാൻ അദ്ദേഹത്തിന്റെ മതത്തിലേക്ക് മാറണമെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. താൻ ക്രിസ്ത്യനിയാണ്. മറ്റൊരു മതത്തിലേക്ക് കൊച്ചിനെ വളർത്തണമെന്ന് പറഞ്ഞത് തനിക്കിഷ്ടപ്പെട്ടില്ല. കാരണം ഞാൻ ഒരുപാട് പ്രാർഥിച്ചിട്ട് കിട്ടിയ കുഞ്ഞാണ്. അവൻ ക്രിസ്ത്യനായി തന്നെ ഉണ്ടാവണമെന്ന് താനും ആഗ്രഹിച്ചു. പോലീസ് കേസിന് പോയി, അവര് കേസ് എടുത്തില്ല. കാരണം രാജേഷിന്റെ പിതാവ് റിട്ടേയ്ഡ് ഡിവൈഎസ്പി ആയിരുന്നു.

തനിക്ക് പിന്തുണ തരാൻ ആരുമില്ല. ആ സമയത്താണ് മാധ്യമങ്ങൾ ഇതറിഞ്ഞ് വന്നത്. അവരോട് എല്ലാം പറഞ്ഞു. അങ്ങനെയാണ് മോനെ തിരിച്ച് കിട്ടിയത്. മകൻ കോടതിയിൽ അമ്മയുടെ കൂടെ പോവണമെന്ന് പറഞ്ഞു. ഭർത്താവിന് മകനെ കാണാനുള്ള അവകാശം കൊടുത്തു. അദ്ദേഹത്തിന് കുഞ്ഞിനോട് അത്രയും സ്‌നേഹമാണ്. മകനെ കാണാൻ വന്നപ്പോൾ ഞങ്ങൾ പരസ്പരം സംസാരിച്ചു. പ്രശ്‌നങ്ങൾ പറഞ്ഞു.

ഇനി മുന്നോട്ട് സുഹൃത്തുക്കളായിരിക്കാമെന്ന് തീരുമാനിച്ചു. തനിക്ക് അധികം ബന്ധുക്കളില്ല. മകന് അച്ഛന്റെ സ്‌നേഹവും കരുതുലുമൊക്കെ കിട്ടണം. അങ്ങനെയാണ് അദ്ദേഹവുമായി സുഹൃത്തുക്കളായി പോവാൻ തീരുമാനിച്ചത്. ഇപ്പോൾ മകന്റെ കൂടെ വലിയ സന്തോഷത്തോടെ ജീവിക്കുകയാണ്. ഒരുപാട് ഉത്തരവാദിത്തങ്ങളുള്ള ആളാണ് താനെന്നും ചാർമിള കൂട്ടിച്ചേർത്തു