മലയാളി അല്ലാതിരുന്നിട്ടും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ഗീത. എൺപതുകളുടെ കാലഘട്ടത്തിലാണ് ഗീത മലയാള സിനിമയുടെ ഭാഗമാകുന്നത്. ഇപ്പോഴിതാ നിണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരവ് നടത്തിയ ഗീത തന്റെ സിനിമ അനുഭവങ്ങൾ പങ്കുവെച്ചതാണ് ശ്രദ്ധ നേടുന്നത്.
അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തവണ ജയിലിൽ കിടന്നിട്ടുള്ള നടിയാണ് താനെന്നാണ് ഗീത പറഞ്ഞത്. മലയാള സിനിമ നടിമാരിൽ ഏറ്റവും കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചൊരു നടി കൂടിയായിരിക്കും താൻ.
അത്രയേറെ സിനിമകളിൽ ജയിൽ തടവുകാരിയായി താൻ അഭിനയിച്ചിട്ടുണ്ട്. ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് തനിക്ക് ബെസ്റ്റ് ജയിലായി തോന്നിയത് തിരുവനന്തപുരത്തെ ജയിലാണെന്നും തമാസ രൂപേണ ഗീത പറഞ്ഞു. മാലയാളത്തിൽ താൻ നൂറോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
അവയിൽ ഒരു വിധം എല്ലാ സിനിമയിലും തന്റെ കഥാപാത്രത്തിനായിരുന്നു പ്രാധാന്യമെന്നും അവർ കൂട്ടിച്ചേർത്തു.’പഞ്ചാഗ്നി എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് താൻ അഭിനയം എന്താണെന്ന് പഠിച്ചതെന്നും അവർ പറഞ്ഞു.