'മമ്മൂട്ടിക്കൊപ്പമുള്ള സീനുകളിൽ നന്നായി അഭിനയിച്ചാൽ അദ്ദേഹത്തിന്റെ മുഖഭാവം മാറുന്നത് പെട്ടെന്നാണ്'; സോനാ നായർ

മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികൾക്ക് സൂപരിചിതയായ നടിയാണ് സോനാ നായർ. മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെ പറ്റി സോന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിലെ അഭിമുഖത്തിനിടയിലാണ് രസകരമായ കാര്യങ്ങളെപ്പറ്റി സോന സംസാരിച്ചത്.

സിനിമയെ അത്രത്തോളം ഇഷ്ടം ആയതുകൊണ്ട് തന്നെ പല സിനിമകളിലെ കഥാപാത്രങ്ങളും തന്റെ വീട്ടിലെ ആരെങ്കിലും ആയിരുന്നെങ്കിൽ എന്ന് പലപ്പോഴും  ആഗ്രഹിച്ചിട്ടുള്ള വ്യക്തിയാണ് താൻ. അങ്ങനെയുള്ള ഒരാളാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ പഴയ പല സിനിമകളും തനിക്ക് അത്രമാത്രം ഇഷ്ടമാണ്. അതുപോലെ തന്നെ അദ്ദേഹം സെറ്റിലേക്ക് വരുമ്പോൾ തന്നെ എല്ലാവരും നിശബ്ദരാകും.

പെട്ടെന്നുള്ള ആ ഒരു നിശബ്ദത കേൾക്കുമ്പോൾ തന്നെ മനസ്സിലാകും മമ്മൂക്ക സെറ്റിലേക്ക് വരുന്നതാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലാണ് മമ്മൂക്കയ്ക്കൊപ്പം താൻ ആദ്യമായി അഭിനയിക്കുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ നന്നായി അഭിനയിച്ചാൽ അദ്ദേഹത്തിന്റെ മുഖഭാവം മാറുന്നത് പെട്ടെന്നാണ്. അദ്ദേഹം അപ്പോൾ തന്നെ നമ്മളോട് പറയും വളരെ നന്നായിട്ടുണ്ടെന്ന്. അങ്ങനെ പറയുന്ന വളരെ കുറച്ച് ആളുകളെ സിനിമ മേഖലയിലുള്ളു. അദ്ദേഹം നമ്മുടെ കഴിവിനെ അം​ഗീകരിക്കുന്ന വ്യക്തിയാണെന്നും സോന പറഞ്ഞു.

വളരെ കുറച്ച് താരങ്ങൾ മാത്രമേ അങ്ങനെ പെരുമാറാറുള്ളൂ. അതിലൊന്നാണ് മമ്മൂട്ടി. ഒരിക്കൽ അരയന്നങ്ങളുടെ വീടിന്റെ സെറ്റിൽ വെച്ച് മമ്മൂട്ടി തന്നെ കൊണ്ട് പാട്ട് പാടിച്ച കാര്യവും സോന പറഞ്ഞു. ഷൂട്ടിങ്ങിനിടെ ഒരു ​ദിവസം ഉച്ചയ്ക്ക് എല്ലാവരും വിശ്രമിക്കുന്ന സമയത്ത് അദ്ദേഹം തന്നോട് പെട്ടന്ന് പാട്ട് പാടാൻ പറയുകയായിരുന്നു. ആദ്യമൊന്ന് അമ്പരന്നിരുന്നെങ്കിലും പിന്നീട് പാട്ട് പാടിയെന്നും സോന കൂട്ടിച്ചേർത്തു.

Latest Stories

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!

അന എഴുന്നള്ളിപ്പിലെ മാർഗ്ഗരേഖക്ക് സ്റ്റേ; ഹൈക്കോടതി ഉത്തരവ് പ്രയോഗികികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി

"ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു" രശ്മിക മന്ദാനയുമായുള്ള ഡേറ്റിംഗ് വാർത്തകളെ കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

'ടോപ്പ് ഗണ്ണിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്; ടോം ക്രൂസിന്റെ സൈനിക ജീവിതം

ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി

ഉഗാണ്ടയിൽ പടർന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ 'സൂക്ഷമദർശിനി' ടീം