ഒരു കാലത്ത് മലയാള സിനിമയിലെ സുന്ദരനായ വില്ലനായിരുന്നു രതീഷ്. നന്മയുള്ള സുഹൃത്ത് ബന്ധത്തിന് എന്തിനേക്കാളും പ്രധാന്യം കൊടുക്കുന്ന രതീഷിന് മിക്ക പ്രമുഖരും മികച്ച കഥാപാത്രങ്ങൾ സിനിമയിൽ നൽകിയിരുന്നെങ്കിലും വേണ്ട രീതിയിൽ ശോഭിക്കാൻ അദ്ദേഹത്തിനായില്ല.
തൊണ്ണൂറുകളുടെ തുടക്കത്തിൽ കുറച്ച് വർഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന രതീഷ് അയ്യർ ദി ഗ്രേറ്റ് ഉൾപ്പെടെ ചില സിനിമകൾ നിർമിക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ പ്രിയ സുഹൃത്തിനെ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അമൃത ടിവി സ്പെഷ്യൽ പ്രോഗ്രാം ജനനായകനിൽ പങ്കെടുത്ത് സംസാരിക്കവെ പ്രിയ സുഹൃത്തിനെ ഓർത്ത് കണ്ണുനിറയ്ക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് വൈറലാകുന്നത്.
താനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ എന്നാണ് നിറഞ്ഞ കണ്ണുകളോടെ സുരേഷ് ഗോപി പറയുന്നത്. രതീഷിന്റെ മക്കളുടെ വിവാഹം പോലും സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് നടന്നത്.
Read more
കടം കൊണ്ട് കഴുത്തറ്റം മുങ്ങിയ രതീഷിന്റെ കുടുംബത്തെ സഹായിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സുരേഷ് ഗോപിയും നിർമാതാവ് സുരേഷ് കുമാറുമാണ്. രതീഷിന്റെ മരണത്തിന് ശേഷവും നാല് മക്കളേയും കൊണ്ട് ജീവിതത്തോട് പൊരുതിയാണ് താരത്തിന്റെ ഭാര്യ ഡയാന ജീവിച്ചത്.