'ഇത് കോബ്ര ബേബി', ഷൂട്ടിംഗ് തുടങ്ങുമ്പോൾ ഞാൻ സിംഗിളായിരുന്നു ഇപ്പോൾ മകന് പ്രായം അഞ്ച് മാസം'; മിയ

മിനി സ്ക്രീനിലൂടെ ബി​ഗ് സ്ക്രീനിലെത്തിയ താരമാണ് മിയ ജോർജ്. മലയാളത്തിന് പുറമേ തമിഴിലും സജീവ സാന്നിധ്യമായ മിയയുടെ ഏറ്റവും പുതിയ ചിത്രം കോബ്ര ഓഗസ്റ്റ് 31ന് തിയേറ്ററുകളിൽ എത്തും. വിക്രം നായകനായെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് അ​രാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ നടന്ന ചടങ്ങിനിടെ മിയ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

സിനിമയുടെ ഷൂട്ടിങ് നീളുന്നതിനിടെ തന്റെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായി എന്നാണ് മിയ പറയുന്നത്. 2019 ൽ ആണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. 2020 ജനുവരിയിലാണ് താൻ സിനിമയിൽ  ജോയിൻ ചെയ്യുന്നത്. അപ്പോൾ താൻ സിംഗിളായിരുന്നു. രണ്ടാം ഷെഡ്യൂളിന് പോയപ്പോഴേക്കും താൻ വിവാഹിതയായി.

മൂന്നാമത്തെ ഷെഡ്യൂളിന് പോയപ്പോൾ അഞ്ചുമാസം ഗർഭിണിയായിരുന്നു, പടത്തിന്റെ അവസാന ഷെഡ്യൂൾ തീർത്ത സമയത്ത് മകൻ ലൂക്കയ്ക്ക് അഞ്ചുമാസമായിരുന്നു പ്രായം, ഇപ്പോൾ റിലീസ് സമയമാവുമ്പോഴേക്കും ഇതാ ആൾക്ക് ഒരു വയസ്സ് കഴിഞ്ഞിട്ടുണ്ട്. ഇനി പടത്തിന്റെ സക്‌സസ് പാർട്ടി ആകുമ്പോഴേക്കും അവന് ഒന്നര വയസ് ആകുമായിരിക്കുമെന്നും മിയ പറഞ്ഞു.

മിയ സംസാരിക്കുന്നതിനിടെ മകൻ ലൂക്കയെയും എടുത്ത് വിക്രമും വേദിയിലെത്തി. ‘ഇത് കോബ്ര ബേബിയാണ്’ എന്നാണ് വിക്രം കുഞ്ഞിനെ വിശേഷിപ്പിച്ചത്. തുടർന്ന് മിയയുടെ ഭർത്താവ് അശ്വിനെയും വേദിയിലേക്ക് വിളിച്ച് മൂവരും കുഞ്ഞു ലൂക്കയും ചേർന്ന് ഫോട്ടോയും എടുത്താണ് വേദി വിട്ടത്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍