'മധുബാലയോടൊപ്പം ചുംബനരംഗം, ആദ്യം നാണം , പിന്നെ കരയേണ്ടി വന്നു'; തുറന്നു പറഞ്ഞ് അരവിന്ദ് സ്വാമി

‘റോജ’ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ താന്‍ കരയേണ്ടി വന്നതിനെ കുറിച്ചാണ് അരവിന്ദ് സ്വാമി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ നടി മധുബാല അതിഥിയായി എത്തിയപ്പോള്‍ വീഡിയോയിലൂടെയാണ് അരവിന്ദ് സ്വാമി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

റോജയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി. പിന്നെയത് കരച്ചില്‍ വരെ എത്തി. ഒടുവില്‍ സിനിമയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി സംവിധായകന്‍ മണിരത്‌നവും നടി മധുവും ഏറെ നേരം സംസാരിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു.

എന്തായാലും മധുവിനെ ഇനിയും നേരില്‍ കാണാം എന്നാണ് വീഡിയോയിലൂടെ അരവിന്ദ് സ്വാമി പറയുന്നത്. തമിഴില്‍ നിര്‍മ്മിച്ച റോജ ഹിന്ദിയിലേക്കും മൊഴി മാറ്റി എത്തിയിരുന്നു. അതും വലിയ വിജയമായി മാറിയതോടെയാണ് അരവിന്ദ് സ്വാമി- മധുബാല ജോഡികളെ പ്രേക്ഷകര്‍ സ്വീകരിച്ചത്. എആര്‍ റഹ്‌മാന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമയാണെന്ന പ്രത്യേകത കൂടി റോജയ്ക്കുണ്ട്.

അരങ്ങേറ്റ സിനിമയിലൂടെ തന്നെ മികച്ച സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം എആര്‍ റഹ്‌മാന് ലഭിക്കുകയും ചെയ്തു. മണിരത്‌നം തന്നെ രചന നിര്‍വഹിച്ച ചിത്രം ഹിന്ദി, മറാഠി, മലയാളം, കന്നട, തെലുങ്ക് എന്നിങ്ങനെയുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം