'സിനിമയെ മാറ്റി നിർത്തിയാൽ പലർക്കും ആരാധന തോന്നുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.., അത് ഞാൻ നേരിട്ടറിഞ്ഞതാണ്'; സോന നായർ

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സോന നായർ. സിനിമയിലെ അനുഭവങ്ങൾ പങ്കുവെച്ച് മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കവേയായിരുന്നു നടി മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്. സിനിമയെ മാറ്റി നിർത്തിയാൽ പലർക്കും ആരാധന തോന്നുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.

അദ്ദേഹം കർക്കശക്കരനായി തോന്നുമെങ്കിലും നല്ല മനുഷ്യമാണ്. ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിലാണ് താൻ അദ്ദേഹത്തോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ഷൂട്ട് തുടങ്ങി അന്ന് മുതൽ അദ്ദേഹം ഒരു ചേട്ടനെ പോലെ തന്നെയാണ് നമ്മുടെ ഒപ്പം നിൽക്കുന്നത്. ഇന്നും ആ സ്നേഹം അതുപോലെ തന്നെയുണ്ടെന്നും സോന പറഞ്ഞു.

അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചാൽ അടുത്ത സെക്കന്റിൽ അതിന് അദ്ദേഹം മറുപടി നൽകും. മറ്റ് വലിയ താരങ്ങൾ ചെറിയ താരങ്ങൾക്ക് തരുന്നതിലും ഇരട്ടി പരി​ഗണനയാണ്  പലപ്പോഴും മമ്മൂട്ടി നമ്മുക്ക് നൽകുന്നത്. അദ്ദേഹത്തെ അറിയാത്ത പലരും പലതും പറയുമെങ്കിലും അദ്ദേഹം നല്ല സ്നേഹമുള്ള മനുഷ്യനാണെന്നും സോന പറഞ്ഞു.

‘അരയന്നങ്ങളുടെ വീട്’ ചിത്രീകരണ സമയത്തെ ഓണം ലൊക്കേഷനിലായിരുന്നെങ്കിലും സ്വന്തം വീട്ടിലെപോലെ തന്നെയാണ് അന്ന് തനിക്ക് ഫീൽ ചെയ്തത്. ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹം ആഹാരം വിളമ്പി നൽകിയത് ഇന്നും മറക്കാൻ പറ്റാത്ത അനുഭവമാണെന്നും സോന കൂട്ടിച്ചേർത്തു

Latest Stories

'ടോപ്പ് ഗണ്ണിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്; ടോം ക്രൂസിന്റെ സൈനിക ജീവിതം

ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി

ഉഗാണ്ടയിൽ പടർന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ 'സൂക്ഷമദർശിനി' ടീം

'ഗർഭിണിയായ ഭാര്യയെ കൊന്ന് ആസിഡിലിട്ട് നശിപ്പിക്കാൻ ശ്രമം, നിർണായകമായത് സെർച്ച് ഹിസ്റ്ററി'; 20കാരന് തടവ് ശിക്ഷ വിധിച്ച് കോടതി

അവനാണ് എന്റെ പുതിയ ആയുധം, ചെക്കൻ ചുമ്മാ തീയാണ്: രോഹിത് ശർമ്മ

അമിത് ഷായുടെ വിവാദ അംബേദ്കർ പരാമർശം; പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

ഉച്ചഭക്ഷണം വരെ ഒഴിവാക്കി ക്യൂവിൽ; തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു ചിത്രത്തിന് ഐഎഫ്എഫ്‌കെയിൽ എന്തിനാണ് ഇത്ര തിരക്ക്?

BGT 2024: ഹമ്പട പുളുസു, എന്നെ കൊല്ലിക്കാൻ നീയൊക്കെ കൂടി നമ്പർ ഇറക്കുവാണല്ലേ; മാധ്യമങ്ങളെയും ആരാധകരെയും ഒരേ പോലെ ചിരിപ്പിച്ച് രോഹിത് ശർമ്മ

അമ്മയുടെ മൃദദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകൻ; പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ