'ഇനി ഇവൾ നിന്റെ ഉത്തരവാദിത്വമാണ് അളിയാ'.. ; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ് ജയറാം

കഴിഞ്ഞദിവസമായിരുന്നു ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. കർണാടകയിലെ കൂർഗിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

ഇപ്പോഴിതാ വിവാഹനിശ്ചയത്തോടനുബന്ധിച്ച് ജയറാമും കാളിദാസ് ജയറാമും പങ്കുവെച്ച കുറിപ്പുകളാണ് ശ്രദ്ധേയമാവുന്നത്. “നീ എൻഗേജ്ഡ് ആയി എന്നെനിക്ക് വിശ്വാസിക്കാനാവുന്നില്ല, ഇനി ഇവൾ നിന്റെ ഉത്തരവാദിത്വമാണ് അളിയാ..” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അതേസമയം തനിക്ക് ഇനിമുതൽ ഒരു മകൻ കൂടിയുണ്ടെന്നാണ് ജയറാം തന്റെ മരുമകനെ പരിചയപ്പെടുത്തികൊണ്ട് പറഞ്ഞത്. “എന്റെ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇപ്പോൾ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്. നവ് ഗിരീഷ്. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ എല്ലാ വിധ മംഗങ്ങളും നേരുന്നു” എന്ന് ജയറാം കുറിച്ചു.

പാലക്കാട് സ്വദേശിയാണ് മാളവികയുടെ വരൻ നവനീത് ഗിരീഷ്. കുറച്ചുകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഈയടുത്താണ് മാളവിക തന്റെ പ്രണയം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. യുകെയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റായാണ് നവനീത് ജോലി ചെയ്യുന്നത്. പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്.

Read more

2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് മാളവികയുടെ വിവാഹം. കഴിഞ്ഞ മാസമാണ് കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ആ സമയത്ത് തന്നെ പാർവതി പറഞ്ഞിരുന്നു മാളവികയുടെ വിവാഹമായിരിക്കും ആദ്യം നടക്കുകയെന്ന്.