'ഒരാനയെ എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാം, അതുപോലെയാണ് മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കുമ്പോഴും'; സഞ്ജു ശിവറാം

മമ്മൂട്ടിക്കൊപ്പമുള്ള  സിനിമ  അനുഭവം പങ്കുവച്ച് നടൻ സഞ്ജു ശിവറാം. ഒരാനയെ നമുക്ക് എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാൻ ഭയങ്കര രസമാണെന്നും അതുപോലെയാണ് മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുമ്പോഴെന്നും സഞ്ജു പറഞ്ഞു. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കുന്നത് വളരെ രസമാണ്. അതിൽ നിന്ന് ഒരു ചെറിയ സൈക്കോ സംഭവം നമ്മളിലും വർക്ക് ചെയ്യുമെന്നും  ‘റോഷാക്കി’ന്റെ പ്രൊമോ ഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

നല്ലൊരു സിനിമ കിട്ടണമെന്ന് കൊതിച്ചിരുന്ന സമയത്താണ് നിസാം തന്നെ സിനിമയിലേയ്ക്ക് വിളിക്കുന്നത്. നിന്നെയാണ് ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തതെന്ന് പിന്നീട് താൻ  തിരക്കഥ വായിക്കാൻ ചെന്നപ്പോൾ  തിരക്കഥാകൃത്ത് തന്നോട് പറഞ്ഞു. അതെനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരവും വികാരനിർഭരമായ ഒരു നിമിഷവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സിനിമയോടുള്ള കൊതിയെ തൃപ്തപ്പെടുത്താൻ പറ്റിയ ഒരു നിമിഷം കൂടിയായിരുന്നു അത്. ഇത് ഒരു അനുഗ്രഹം കൂടിയാണ്. നമ്മൾ പലപ്പോഴും മെമ്മറീസ് ഉണ്ടാക്കുമ്പോൾ അത് അപ്പോൾ മനസിലാവില്ല. എന്നാൽ നമ്മൾ ജീവിക്കുന്നത് തന്നെ ഓർമ്മകളിലാണ്. ഈ സിനിമയിലൂടെയും അഭിനയുക്കുന്ന സമയത്തും താൻ മെമ്മറീസ് ഉണ്ടാക്കുകയായിരുന്നു.

മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കുകയാണ്. ഒരാനയെ നമുക്ക് എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാം, അത് ഭയങ്കര രസമാണ്. അതുപോലെയാണ് അദ്ദേഹം. മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കുക, അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കുക, ചോദിക്കുക,  അത് വളരെ രസമാണ് ഒരു കൊതിയാണ്. അതിൽ നിന്ന് ഒരു ചെറിയ സൈക്കോ സംഭവം നമ്മളിലും വർക്ക് ചെയ്യുമെന്നും സഞ്ജു കൂട്ടിച്ചേർത്തു. ‘റോഷാക്ക്’ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സഞ്ജുവും കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്

Latest Stories

'നായകൻ വീണ്ടും വരാ' റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ നായകസ്ഥാനത്തേക്ക് വീണ്ടും വിരാട് കോഹ്‌ലി

വാടക കെട്ടിടങ്ങള്‍ തേടി ബെവ്‌കോ; പുതുതായി തുറക്കാന്‍ പദ്ധതിയിടുന്നത് 227 ഔട്ട്‌ലെറ്റുകള്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ അവരാണ്; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു താരം പറഞ്ഞത് വൈറൽ ആവുന്നു

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍