പാന്‍ ഇന്ത്യന്‍ സിനിമ എന്ന പ്രയോഗം അനാദരവായാണ് താന്‍ കണക്കാക്കുന്നതെന്ന നടന്‍ സിദ്ധാര്‍ഥ്. ‘സിനിമ പ്രാദേശികമാണെന്ന് പറയുന്നതിനാണ് പാന്‍ഇന്ത്യന്‍ എന്ന പദം ഉപയോഗിക്കുന്നത്. എല്ലാ ഭാഷകളില്‍ നിന്നുള്ള സിനിമകളും ഇന്ത്യന്‍ സിനിമകളാണ്. എന്ത്കൊണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാന്‍ ഇന്ത്യന്‍ സിനിമ എന്ന പദം ഉണ്ടായിരുന്നില്ല.’ സിദ്ധാര്‍ത്ഥ് ചോദിക്കുന്നു.
മണിരത്നം സംവിധാനം ചെയ്ത ‘റോജ’ എന്ന ‘തമിഴ്’ സിനിമ ഇന്ത്യ മുഴുവന്‍ കണ്ടിരുന്നു. അത് ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണെന്ന് ആരും പറഞ്ഞിട്ടില്ല. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തന്നെ തെറ്റാണ്. ഇന്ത്യന്‍ സിനിമയയെന്ന് പറയണം. അല്ലെങ്കില്‍ സിനിമ ഏത് ഭാഷയിലാണ് എന്ന് പരാമര്‍ശിക്കണം’ സിദ്ധാര്‍ത്ഥ് കൂട്ടിചേര്‍ത്തു.
തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തില്‍ ബോളിവുഡില്‍ അടക്കം നടക്കുന്ന ഹിന്ദി ഭാഷാ ചര്‍ച്ചകള്‍ക്കിടെയാണ് സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം. നേരത്തെ അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലും വാക്പോരുണ്ടായിരുന്നു. അഭിഷേക് ബച്ചന്‍, സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ തുടങ്ങിയവര്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു.