'ആളുകൾ‌ കരുതിയിരിക്കുന്നത് മേനക എന്റെ ഭാര്യയാണെന്നാണ്, പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്'; ശങ്കർ

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികളായിരുന്നു ശങ്കറും മേനകയും. ഇരുവരും അഭിനയത്തിൽ സജീവമല്ലെങ്കിലും ശങ്കർ-മേനക ജോഡി ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ ഇന്നും കേരളത്തിലുണ്ട്. ഇപ്പോഴിത മേനകയെ കുറിച്ച് ശങ്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇപ്പോഴും ആളുകൾ വിചാരിച്ച് വെച്ചിരിക്കുന്നത് മേനകയാണ് തന്റെ ഭാര്യ എന്നാണ്. പലർക്കും സത്യം അറിയില്ല. മേനക തൻ്റെ ഏറഅറവും അടുത്ത സുഹൃത്താണ്. അവരുടെ കൂടെയാണ് താൻ ഏറ്റവും കൂടുതൽ സിനിമ ചെയ്തിരിക്കുന്നത്. മുപ്പതോളം സിനിമകൾ ചെയ്തിരുന്നു.

ഒരുമിച്ച് അഭിനയിച്ചാൽ ​ഗോസിപ്പ് വരിക സ്വാഭാവികമാണ്. തങ്ങളെപ്പറ്റിയും നിരവധി ​ഗോസിപ്പുകൾ വന്നിരുന്നു. പക്ഷെ മേനക അന്നും ഇന്നും തന്റെ സുഹൃത്ത് മാത്രമാണെന്നാണ് ശങ്കർ പറയുന്നത്.

ഏറ്റവും സക്സസ് ഫുള്ളായ പെയർ‌‍ ‍താനും മേനകയുമായിരുന്നെങ്കിലും, തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുരേഷാണ് മേനകയെ വിവാഹം ചെയ്തത്.  സുരേഷുമായുള്ള മേനകയുടെ പ്രണയത്തിന് ഒരു പരിധിവരെ താനും വഴിതെളിച്ചിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു. ഓർമകളിലാണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ശങ്കർ ചിത്രം. ത്രില്ലർ‌ ​ഗണത്തിൽപ്പെടുന്ന സിനിമ എം.വിശ്വപ്രതാപാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍