'രവീന്ദ്രൻ മാഷ് മികച്ച സംഗീതജ്ഞൻ ആണ്, എന്നാൽ അദ്ദേഹത്തെ മാസ്റ്ററായി കാണുന്നില്ല'; കാരണം തുറന്ന് പറഞ്ഞ് പി ജയചന്ദ്രൻ

രവീന്ദ്രൻ മാഷിനെ മാസ്റ്ററായി കാണുന്നില്ലെന്ന് ഗായകൻ പി ജയചന്ദ്രൻ. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രവീന്ദ്രൻ മാഷ് മികച്ച സംഗീതജ്ഞൻ ആണെന്നും എന്നാൽ താൻ അദ്ദേഹത്തെ ഒരു മാസ്റ്ററായി കാണുന്നില്ലെന്നും പറഞ്ഞത്. സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കാനാണ് രവീന്ദ്രൻ ശ്രമിച്ചതെന്നും ജയചന്ദ്രൻ പറഞ്ഞു .

നിരവധി സം​ഗീതജ്ഞർക്കൊപ്പം താൻ പ്രവർത്തിച്ചിട്ടുണ്ട്. ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, കെ രാഘവൻ, എം എസ് ബാബുരാജ്, എം കെ അർജുനൻ, എം എസ് വിശ്വനാഥൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു, അവർക്ക് ശേഷം മാസ്റ്റർ എന്ന് വിളിക്കാൻ അർഹനായത് ജോൺസൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ജോൺസന് ശേഷം ആരും ‘മാസ്റ്റർ’ എന്ന് വിളിക്കപ്പെടാൻ അർഹരല്ല’.രവീന്ദ്രൻ എങ്ങനെ എന്ന ചോദ്യത്തിന് അദ്ദേഹത്തെ താൻ ഒരു മാസ്റ്റർ ആയി കാണുന്നില്ലെന്നും ജയചന്ദ്രൻ പറഞ്ഞു. ‘താൻ അദ്ദേഹത്തെ ഒരു മാസ്റ്റർ കമ്പോസറായി കണക്കാക്കുന്നില്ല. അദ്ദേഹത്തിന്റെ സംഗീതം അനാവശ്യമായി സങ്കീർണ്ണമാണ്.

‘തന്നെ സംബന്ധിച്ചിടത്തോളം മഹാനായ ഗായകൻ മുഹമ്മദ് റഫിയാണെന്നും പി സുശീലയെയാണ് ഏറ്റവും മികച്ച ഗായികയായി കാണുന്നതെന്നും ജയചന്ദ്രൻ പറഞ്ഞു. പുതിയ കാലത്തെ പാട്ടുകളിൽ വരികളേക്കാൾ പ്രാധാന്യം സംഗീതത്തിനാണെന്നും, പുതിയ കാലത്തെ സംഗീത സംവിധായകർ ആ രീതിയോടിണങ്ങി പാട്ടുകൾ ചിട്ടപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജിബാലിന്റെയും എം ജയചന്ദ്രന്റെയും ഗാനങ്ങൾ നല്ലതാണെന്നും എന്നാൽ ഗോപി സുന്ദറിന് എന്താണ് ജനങ്ങൾക്കാവശ്യമുള്ളതെന്ന് മനസ്സിലാക്കി പാട്ടുകൾ ചിട്ടപ്പെടുത്താൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?