'എന്റെ കൈകാലുകള്‍ കാണുന്നതാണ് വലിയ പ്രശ്‌നം; ഇവരൊന്നും ഒരിക്കലും മാറാന്‍ പോകുന്നില്ല'; വിമര്‍ശനങ്ങളില്‍ സാനിയ ഇയ്യപ്പന്‍

ഗ്ലാമറസ് വേഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്ന നടി സാനിയ ഇയ്യപ്പന് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ജന്മദിനാഘോഷവേളയില്‍ അടുത്തിടെ ബിക്കിനിയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിലെ തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയും താരം നല്‍കിയിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ എന്ത് കൊണ്ടെന്ന് അറിയില്ല പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്റെ കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകള്‍. പല മോശമായ മെസേജുകള്‍ വരാറുണ്ട്.

ഇതില്‍ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാന്‍ പോകുന്നില്ല എന്നതാണ്. സപ്പോര്‍ട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല’, എന്നാണ് സാനിയ ഇയ്യപ്പന്‍ പറഞ്ഞത്. എഫ്ഡബ്യൂഡി മാഗസിന്‍ കവര്‍ ലോഞ്ച് വേളയിലായിരുന്നു സാനിയയുടെ പ്രതികരണം.

ക്വീന്‍ എന്ന ചിത്രമാണ് സാനിയയുടെ സിനിമാ കരിയറില്‍ വഴിത്തിരിവായത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സിനിമാസ്വാദകര്‍ ഏറ്റെടുത്തിരുന്നു. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ 2018 ല്‍ റിലീസ് ചെയ്ത് സൂപ്പര്‍ ഹിറ്റായ ചിത്രം കൂടിയാണിത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു