'മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട്, പ്രാര്‍ത്ഥിച്ചവരോട് സ്‌നേഹം'; മിഥുന്‍ രമേശ്

അവതാരകനും നടനുമായ മിഥുന്‍ രമേശിന്റെ രോഗ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ ഇപ്പോഴിതാ പൂര്‍വാധികം ശക്തിയോടെ മിഥുന്‍ തിരികെ വരികയാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പരിപാടികളില്‍ സജീവമാകുന്നതിന്റെ ഭാഗമായി മിഥുന്‍ ഒരു സ്റ്റേജ് ഷോയില്‍ അവതാരകനായി എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കരിക്കകം ശ്രീ ചാമുണ്ഢി ദേവി ക്ഷേത്രത്തിലെ പരിപാടിയിലാണ് മിഥുന്‍ പങ്കെടുത്തത്. തനിക്കുണ്ടായ ബെല്‍സ് പാഴ്‌സി എന്ന രോഗത്തില്‍ നിന്നും 97 ശതമാനത്തോളം മുക്തനായി എന്നും ഇപ്പോള്‍ ആരോഗ്യവാനാണ് എന്നും മിഥുന്‍ പറഞ്ഞു.

കരിക്കകത്തമ്മയുടെ നടയില്‍ പുനരാരംഭം, സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ഒരുപാടു നന്ദി എന്നാണ് മിഥുന്‍ കുറിച്ചത്. ഒരു രണ്ട്, മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട്. അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അസുഖം പിടിപെട്ടയുടന്‍ ചികിത്സിച്ചാല്‍ നൂറ് ശതമാനവും ബെല്‍സ് പാള്‍സി മാറും എന്നും മിഥുന്‍ വ്യക്തമാക്കി.

അസുഖത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ആദ്യം കാര്യമാക്കിയിരുന്നില്ല. ആരും അങ്ങനെ ചെയ്യരുത്. അസുഖം വന്നാല്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ ചികിത്സ തേടി മരുന്ന് കഴിച്ചിരിക്കണം.അല്ലെങ്കില്‍ കുറച്ച് പേര്‍ക്കെങ്കിലും മുഖം പഴയത് പോലെയാകാതെ വന്നേക്കും. കുറച്ചുകൂടി ഭേതമാകാനുണ്ട്. അസുഖത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്, മിഥുന്‍ പറഞ്ഞു.
കോമഡി ഉത്സവ’ത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് കണ്ണിന് ചെറിയ പ്രശ്‌നങ്ങള്‍ തോന്നിയിരുന്നു. കണ്ണ് അടയ്ക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. കൂടാതെ നാല്, അഞ്ച് ദിവസമായി ഉറക്കവും ഉണ്ടായിരുന്നില്ല. യാത്രകള്‍ മുഴുവന്‍ കാറിലായിരുന്നു. അതിനാലായിരിക്കാം ഈ അസുഖം വന്നതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്, മിഥുന്‍ വ്യക്തമാക്കി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു