'തിലകൻറെ ഈ സ്വഭാവം കൊണ്ടാണ് എല്ലാവരും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയത്, മകൻ ഷമ്മിക്ക് പറ്റുന്നതും ഇത് തന്നെ'; തുറന്ന് പറ‍ഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ

മലയാള സിനിമയിലെ പകരക്കാരനില്ലാത്ത നടനാണ് തിലകൻ. നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുള്ള തിലകനെയും ഷമ്മി തിലകനെയും മലയാള സിനിമയിൽ ഒറ്റപ്പെടുത്താനുള്ള കാരണങ്ങൾ വെളിപ്പെടുത്തി പ്രൊഡക്ഷൻ കൺട്രോളർ പ്രദീപ് എസ് എൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

മലയാള സിനിമയിലെ പകരം വെയ്ക്കനില്ലാത്ത നടനാണ് തിലകൻ. വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എന്ത് കാര്യം വെട്ടി തുറന്ന് പറയുന്ന അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു എല്ലായിടത്തും അദ്ദേഹത്തിനെ വിമർശനങ്ങൾക്കിടയാക്കിയത്. എന്നാൽ തന്റെ കണ്ണിൽ ഏറ്റവും ജെനുവിനായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

യാതൊരു കള്ളത്തരവുമില്ലാതെ ഉള്ളിലുള്ളത് തുറന്ന് പറയുന്ന നല്ല മനസ്സിനുടമ. തിലകന്റെ അതേ സ്വഭാവമാണ് മകൻ ഷമ്മിക്കും കിട്ടിയിട്ടുള്ളത്. അച്ഛനെ പോലെ തന്നെ മകനും തെറ്റ് കണ്ടാൽ പ്രതികരിക്കും. അതാണ് ഇരുവർക്കും നേരിട്ട പ്രശ്നം. പക്ഷേ ഒരാളെ പോലും വ്യക്തിപരമായി വിമർശിക്കുന്ന ഒരു വ്യക്തിയായിരുന്നില്ല തിലകൻ ചേട്ടൻ.

ഒരു പ്രശ്നം വരുമ്പോൾ അതിൽ അദ്ദേഹം തന്റെ അഭിപ്രായം തുറന്ന് പറയും അതിനപ്പുറത്തേക്ക് ആരെയും കുറ്റപ്പെടുത്തുകയോ മാറ്റി നിർത്തുകയോ ചെയ്യില്ലെന്നും പ്രദീപ് പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ താൻ ആദ്യം ചെയ്ത ചിത്രമായിരുന്നു ​ഗാന്ധിയൻ. ആ സിനിമയുടെ ലൊക്കേഷൻ മുതൽ അദ്ദേഹത്തിന്റെ അവസാന ചിത്രമായ അർദ്ധനാരി വരെ ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം