'വയനാട്ടില്‍ അത്യാധുനിക സൗകര്യമുള്ള ആശുപത്രികളില്ല, ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകുന്നു'; ബേസില്‍ ജോസഫ്

വയനാട്ടില്‍ മെഡിക്കല്‍ കോളേജോ മറ്റ് അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയോ ഇല്ലാത്തത് മൂലം ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുകയാണെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. വയനാട് ചുരത്തിലെ ബ്ലോക്കും ഇതിന് കാരണമാണ് എന്നും ഇപ്പോഴും ഇങ്ങനെയൊക്കെയാണെന്നും ബേസില്‍ പറഞ്ഞു.

രോഗം ഗുരുതരമാകുന്ന സാഹചര്യങ്ങളിലാണ് വയനാട്ടിലെ ആശുപത്രികളില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഇത് ഞാന്‍ ചെറുപ്പം മുതലേ കാണുന്നതാണ്. ഇപ്പോഴും ഇതില്‍ മാറ്റമുണ്ടായിട്ടില്ല.

വയനാട്ടുകാരനായതുകൊണ്ട് കോഴിക്കോടുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ചെറുപ്പക്കാലത്ത് എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ കോഴിക്കോടേക്കാണ് വരുക. ആശുപത്രി കേസുകളില്‍ അടിയന്തര സാഹചര്യമുണ്ടായാലും കോഴിക്കോട് തന്നെ ഞങ്ങള്‍ക്ക് വരണം.

ചെറിയ രീതിയിലെങ്കിലും ആരോഗ്യസ്ഥി ഗുരുതരമായാല്‍ അപ്പോള്‍ കോഴിക്കോടേക്ക് പോകാനാണ് പറയുക. ഈ കാലഘട്ടത്തിലും വയനാട്ടില്‍ അത്ര നല്ല അള്‍ട്രാ മോഡേണ്‍ ആശുപത്രികളൊന്നും ഇല്ല. മെഡിക്കല്‍ കോളേജുമില്ല. ഒന്ന്, രണ്ട് നല്ല ആശുപത്രികളുണ്ട്, അത്രമാത്രം.

അപ്പോഴും ഒരു പരിധി വിട്ട എമര്‍ജന്‍സിയാണെങ്കില്‍ കോഴിക്കോടേക്കോ മറ്റ് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കോ പോകണം. ഒരു നല്ല ആശുപത്രിയിലെത്തണമെങ്കില്‍ വയനാട് ചുരമിറങ്ങി രണ്ടര മണിക്കൂറെടുത്ത് വേണം പോകാന്‍. ചുരത്തില്‍ എപ്പോഴും ട്രാഫിക് ബ്ലോക്കുമായിരിക്കും. കോഴിക്കോട് ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് ആ ബ്ലോക്കില്‍ പെട്ട് ആളുകള്‍ മരിക്കാറുണ്ട്. എന്നായിരുന്നു ബേസില്‍ പറഞ്ഞത്.

Latest Stories

RCB VS PBKS: ആര്‍സിബി അവനെ ഇനി കളിപ്പിക്കരുത്, ഒരു കാര്യവുമില്ല, ഈ വെടിക്കെട്ട്‌ താരം ഇനി നല്ലൊരു ഓപ്ഷന്‍, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

എല്ലും പല്ലുമൊക്കെ ദ്രവിച്ചു, പ്രമുഖരായ ആ നാലഞ്ച് നടന്‍മാര്‍ ചാകുമ്പോള്‍ മലയാള സിനിമ രക്ഷപ്പെടും: ശാന്തിവിള ദിനേശ്

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കമ്പനിയില്‍ ഡാല്‍മിയ സിമന്റ്‌സിന്റെ 95 കോടിയുടെ നിക്ഷേപം; പ്രത്യുപകാരമായി ഖനനാനുമതി; 793 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

'വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ എസ് അയ്യർ, കോൺഗ്രസ് നടത്തുന്ന സൈബർ ആക്രമണം ഒഴിവാക്കേണ്ടത്'; എ കെ ബാലൻ

പുരോഗമിക്കുന്ന മോസ്കോ ദമസ്‌കസ് ചർച്ചകൾ; പക്ഷെ അസദിനെ കൈമാറാൻ വിസമ്മതിച്ച് റഷ്യ

വഖഫ് ഭേദഗതി അനിവാര്യം; മുസ്ലീം സമുദായത്തിന്റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കണ്ട് നന്ദി പറഞ്ഞ് ഷിയ മുസ്ലിം വിഭാഗം

IPL 2025: ഇവന്മാര്‍ ഇങ്ങനെ കളിക്കുവാണേല്‍ എന്റെ പണി തെറിക്കും, ഹൈദരാബാദിന്റെ ബാറ്റര്‍മാരെ നിര്‍ത്തിപ്പൊരിച്ച് കോച്ച് വെട്ടോറി

ഭക്ഷണത്തിന്റെ പേരില്‍ പോര്; മത്സ്യവും മാംസവും കഴിച്ചതിന് അധിക്ഷേപം; മുംബൈയില്‍ ഗുജറാത്തി-മറാത്തി ഏറ്റുമുട്ടല്‍

നടുറോഡില്‍ കസേരയിട്ട് മദ്യപിക്കുന്ന റീല്‍ ചിത്രീകരിച്ചു; യുവാവിനെതിരെ കേസ്, അറസ്റ്റ്

'പ്രമേഹത്തിനുള്ള മരുന്ന് കുത്തിവച്ചു? ഈ മാജിക് ആരാധകരും അറിയട്ടെ'; ചര്‍ച്ചയായി ഖുശ്ബുവിന്റെ മേക്കോവര്‍, വിമര്‍ശനങ്ങള്‍ക്ക് മറുപടി