'ആ ബ്രാൻഡ് ഞങ്ങൾ പ്ലാൻ ചെയ്ത് ഉണ്ടാക്കിയതല്ല, ഏതോ ഒരു നല്ല നിമിഷത്തിൽ ആളുകൾ നൽകിയതാണ്'; ഉണ്ണിമായ

പോത്തേട്ടൻ ബ്രില്ല്യൻസിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഉണ്ണിമായ. പോത്തേട്ടൻ ബ്രില്ല്യൻസ് ഞങ്ങൾ ഉണ്ടാക്കിയതല്ല, അത് ജനങ്ങൾ ഞങ്ങൾക്ക് നൽകിയതാണെന്നാണ് ഉണ്ണിമായ പറഞ്ഞത്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിമായ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

പോത്തേട്ടൻ ബ്രാൻഡ് ഉണ്ടാക്കിയെടുത്തത് എങ്ങനെയായിരുന്നു. ആ ഒരു വാക്കിൽ നിന്ന് എത്രത്തോളം വിജയം ലഭിച്ചു എന്ന അവതരകന്റെ ചോദ്യത്തിന് പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന ബ്രാൻഡ് ജനങ്ങൾ നൽകിയതാണെന്നും അതുകൊണ്ട് സ്വാതന്ത്ര്യമല്ല ഉത്തരവാദിത്തമാണ് കൂടുന്നതെന്നുമാണ് ഉണ്ണിമായ പറഞ്ഞത്.

‘പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന ബ്രാൻഡ് ഞങ്ങൾ ആദ്യമേ പ്ലാൻ ചെയ്ത് ഉണ്ടാക്കിയതല്ല. അത് ജനങ്ങൾ നൽകിയതാണ്. ഏതോ ഒരു നല്ല നിമിഷത്തിൽ ആളുകൾ നൽകിയതാണ്. അങ്ങനെ ഒരു ബ്രാൻഡ് നെയിം ഉണ്ടായതിനു ശേഷം പ്രേക്ഷകർ ചിലത് പ്രതീക്ഷിക്കുന്നുണ്ട് എന്ന ശ്രദ്ധ ഞങ്ങളിലും ഉണ്ടാക്കിയിട്ടുണ്ട് അങ്ങനെ വരുമ്പോൾ അവിടെ സ്വാതന്ത്ര്യമല്ല ഉത്തരവാദിത്തമാണ് കൂടുന്നത്.

ജനങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ പറ്റുന്നുണ്ടോ എന്നതിലാണ് ഇപ്പോൾ കാര്യം. ആ ഒരു പേര് ഉത്തരവാദിത്തമാണ് കൂട്ടുന്നതെന്നും’ ഉണ്ണിമായ പറഞ്ഞു. ഒരുപാട് പേരുടെ വർക്കാണ് സിനിമ എന്നത്. അവിടെ സ്മാർട്ട് വർക്കാണ് വേണ്ടത് എകാരണം എന്തിനെയും വാണിജ്യ പരമായി കാണുന്ന സമൂഹത്തിൽ ഒരു മാറ്റമുണ്ടാക്കാൻ അല്ലെങ്കിൽ ഒന്ന് അനക്കമെങ്കിലും സൃഷ്ടിക്കണമെങ്കിൽ സ്മാർട്ട് വർക്കിനെ അത് സാധ്യമാകൂ.

സിനിമ എന്നത് ഒരു കൂട്ടായ്മയാണ് അവിടെ ബ്രില്ലൻസിനാണ് പ്രാധാന്യമെന്നും ഉണ്ണിമായ കൂട്ടിച്ചേർത്തു.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ