'സംഗീതത്തിന് എന്ത് ചാതുര്‍വര്‍ണ്യം'; നഞ്ചിയമ്മയുടെ ഗാനം മികച്ചത് തന്നെയെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നല്‍കിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സംഗീതജ്ഞന്‍ ലിനുലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഈ വിമര്‍ശനത്തെ എതിര്‍ത്തുകൊണ്ട് എത്തിയിരുന്നു. ഇപ്പോള്‍ നഞ്ചിയമ്മയ്ക്ക് ലഭിച്ച അംഗീകാരത്തെ പിന്തുണച്ചുകൊണ്ട് ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

ഹരീഷ് ശിവരാമകൃഷ്ണന്റെ വാക്കുകള്‍

സംഗീതത്തിന് എന്ത് ചാതുര്‍വര്‍ണ്യം? ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേര്‍തിരിവ് സംഗീതത്തില്‍ സാധ്യമല്ല. വളരെ ലളിതമായ പലതും പാടാന്‍ വളരെ ബുദ്ധിമുട്ട് ആണ് താനും. കര്‍ണാടക സംഗീത അഭ്യാസം ഒരു നല്ല ട്രെയിനിങ് തന്നെ ആണ്, നല്ല ഗായകന്‍ ആവാന്‍ അത് ഏറെ സഹായിക്കുകയും ചെയ്യും. പക്ഷെ ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണ ആണ്. കര്‍ണാടക സംഗീതം പഠിച്ചാല്‍ എന്തും പാടാം എന്നൊക്കെ പണ്ട് പറഞ്ഞു പരത്തുന്നത് കണ്ടിട്ടുണ്ട്. തെറ്റാണ് അത്. ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികള്‍ ഉണ്ട്.

വളരെ ശ്രമകരമായ ഒന്നാണ് ആ കോണ്ടെക്സ്റ്റ് സ്വിച്ചിങ്. അസ്സലായി കര്‍ണാടക സംഗീതം പാടുന്ന പലര്‍ക്കും നന്നായി ഗസല്‍ പാടാന്‍ പറ്റില്ല. നന്നായി ഗസല്‍ പാടുന്ന പലര്‍ക്കും നാടന്‍ പാട്ടു പാടാന്‍ പറ്റില്ല. നഞ്ചിയമ്മ എന്ന ഗായിക യുടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനം , അവരുടെ സംഗീത ശാഖയില്‍ വളരെ മികച്ച ഒന്നാണ് . ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാള്‍ക്ക് പാടാനും കഴിയില്ല. അത് കൊണ്ടു തന്നെ അര്‍ഹിച്ച അംഗീകാരം ആണ് അവര്‍ക്ക് കിട്ടിയത്.

മെലോഡൈന്‍, ഓട്ടോട്യൂണ്‍ എന്നിവ ഒക്കെ ഒരു നല്ല പ്രോഡക്റ്റ് ഉണ്ടാക്കാന്‍ ഉതകുന്ന സാങ്കേതിക മാര്‍ഗങ്ങള്‍ ആണ്. അത് കൊണ്ട് തന്നെ അവയുടെ ഉപയോഗം ആ നിലയ്ക്കാണ് കാണേണ്ടത്. നല്ല ഗായകനെ തിരഞ്ഞെടുക്കാന്‍ റോ വോയിസ് ഒന്നും അല്ലല്ലോ നോക്കുന്നത്? പിന്നെ നല്ല നടനെ തിരഞ്ഞെടുക്കാന്‍ make അപ്പ് ഉം ലൈറ്റിംഗ് ഉം ഇല്ലാത്ത ഫുറ്റേജ് അല്ലല്ലോ കാണുന്നത്. എത്ര റീടേക്ക് എടുത്തു എന്നും അന്വേഷിക്കാറില്ലല്ലോ ? അത് കൊണ്ട് തന്നെ ഫിനിഷ്ഡ് പ്രോഡക്റ്റ് ഇന്നുള്ള അവാര്‍ഡ് നിര്‍ണ്ണയം തീര്‍ത്തും ആ പ്രോഡക്റ്റ് ബേസ്ഡ് ആയിരിക്കും. ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മ എന്നാണു ജൂറി പറഞ്ഞത്. ഇന്ത്യ യിലെ ഏറ്റവും നല്ല ഗായിക എന്നല്ല.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു