ഒരു സ്ത്രീ തനിക്കുണ്ടായ ദുരനുഭവങ്ങൾ പറയുമ്പോൾ തെറിവിളിക്കുന്ന കൂട്ടം അപകടകരമാണ്; ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യവുമായി എ എ റഹീം

താൻ കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് ‘മുറിവ്’ എന്ന ഗാനത്തിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞ ഗായിക ഗൗരി ലക്ഷ്മി സോഷ്യൽ മീഡിയകളിൽ സൈബർ ആക്രമണത്തിന് ഇരയായികൊണ്ടിരിക്കുകയാണ്. ഒരു വർഷം മുൻപിറങ്ങിയ ഗാനത്തിന് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ തൊട്ടാണ് സൈബർ ആക്രമണം രൂക്ഷമായത്.

ഇപ്പോഴിതാ ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എ. എ റഹീം. സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ ഒരു സ്ത്രീ തുറന്നുപറയുമ്പോൾ തെറി വിളിക്കുന്ന ആൾക്കൂട്ടം അപകടകരമാണ് എന്നാണ് റഹീം പറയുന്നത്.

“ഒരു സ്ത്രീ തന്‍റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താൻ തന്‍റെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്. ഗായിക ഗൗരി ലക്ഷ്മി തന്‍റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ‘മുറിവ്’ എന്ന തന്‍റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണ്. ഗൗരിക്ക് ഐക്യദാർഢ്യം..!” എന്നാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് എ. എ റഹീം കുറിച്ചത്.

View this post on Instagram

A post shared by A A Rahim (@rahim_a_a)

താൻ ചെറുപ്പകാലത്ത് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചാണ് പാട്ടിൽ എഴുതിയിരിക്കുന്നത് എന്നാണ് ഗൗരി ലക്ഷ്മി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘ആ ​ഗാനത്തിൽ എട്ടാം വയസിലും പതിമൂന്നാം വയസിലും ഇരുപത്തിരണ്ടാം വയസിലും നടന്നതായി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ അനുഭവിച്ചതാണ്. ഞാൻ അനുഭവിച്ചത് മാത്രമേ അതിൽ എഴുതിയിട്ടുള്ളൂ, അല്ലാതെ സങ്കല്പിച്ചുണ്ടാക്കിയതല്ല. എട്ടാം വയസിൽ സംഭവിച്ച കാര്യത്തേക്കുറിച്ച് പറയുകയാണെങ്കിൽ അന്ന് ധരിച്ച വസ്ത്രം ഏതാണെന്നുപോലും ഓർമയുണ്ട്.’ എന്നായിരുന്നു ഗൗരി ലക്ഷ്മി പറഞ്ഞത്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍