പക അത് വീട്ടാനുള്ളതാണ്; ബേസില്‍ ജോസഫിനോട് പ്രതികാരം ചെയ്ത് ടൊവിനോ തോമസ്

മലയാള സിനിമ ലോകത്ത് ഏറെ ജനപ്രീതി നേടിയ താരമാണ് ബേസില്‍ ജോസഫ്. താരത്തിന്റെ നിഷ്‌കളങ്കമായ ചിരിയും കുസൃതികളും മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയമാണ്. സംവിധായകനെന്ന നിലയിലും നടനെന്ന തരത്തിലും മലയാളികളുടെ പ്രിയ താരത്തിന് പറ്റിയ ഒരു അമിളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഫോര്‍സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി ചാമ്പ്യന്മാരായിയിരുന്നു. ഫോര്‍സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ ഉണ്ടായിരുന്നു.

സമ്മാനദാന ചടങ്ങില്‍ ഫോര്‍സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കുന്ന സമയത്ത് ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി. ഇതോടെ ചമ്മിയെന്നു മനസിലായ ബേസില്‍ ആരും കാണാതെ കൈ പതിയെ താഴ്ത്തി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

വൈറല്‍ ആയ വീഡിയോയ്ക്ക് താഴെ ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി ഇട്ടത് സംഭവം കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചു. അതിന് താഴെ ബേസില്‍ ടൊവിനോയ്ക്കുള്ള മറുപടിയും നല്‍കി ‘ നീ പക പോക്കുകയാണല്ലേടാ’എന്നായിരുന്നു ബേസിലിന്റെ കമന്റ്. എന്നാല്‍ അതിന് മറുപടിയായി ടൊവിനോ എത്തിയിരിക്കുകയാണ്. ‘കരാമ ഈസ് എ ബീച്ച്’ എന്ന മറുപടിയോടെ ഇരുവരും അത് അവസാനിപ്പിച്ചു.

മുന്‍പ് ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് ബേസില്‍ ജോസഫ് എത്തിയ സമയത്ത് പൂജാരി ആരതി നല്‍കിയപ്പോള്‍ കൈ നീട്ടിയ ടൊവിനോയെ കാണാതെ പൂജാരി പോയിരുന്നു. സംഭവം കണ്ട ബേസില്‍ താരത്തെ നോക്കി ചിരിക്കുകയും തുടര്‍ന്ന് പരിഹസിക്കുകയും ചെയ്ത വീഡിയോ അന്ന് വൈറല്‍ ആയിരുന്നു.

Latest Stories

LSG VS GT: മേടിച്ച കാശിന് കുറച്ച് ആത്മാർത്ഥത കാണിച്ചൂടെ പന്തേ; വീണ്ടും ഫ്ലോപ്പായി ലക്‌നൗ ക്യാപ്റ്റൻ; താരത്തിന് നേരെ വൻ ആരാധകരോക്ഷം

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായേക്കും; ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

മുര്‍ഷിദാബാദില്‍ സംഘര്‍ഷം ഒഴിയുന്നില്ല; പ്രതിഷേധം കൊള്ളയ്ക്കും കൊലയ്ക്കും വഴിമാറി; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

നാഷണല്‍ ഹെറാള്‍ഡ് അഴിമതി; 700 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ഇഡി

'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

വഖഫില്‍ ബംഗാള്‍ പുകഞ്ഞുകത്തുമ്പോള്‍, എന്തിനാണ് ഈ കലാപമെന്ന് മമത; 'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

യുഎസ് തീരുവകൾ ആഗോള വ്യാപാരത്തിൽ 3 ശതമാനം കുറവുണ്ടാക്കും: യുഎൻ സാമ്പത്തിക വിദഗ്ധ പമേല കോക്ക്-ഹാമിൽട്ടൺ

ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്

പരാജയം സ്റ്റാര്‍ എന്ന വിളികള്‍ അവസാനിക്കുമോ? ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍ എത്തുന്നു; 'കേസരി 2'വിന് അവകാശവാദങ്ങളുമായി അക്ഷയ് കുമാര്‍

രണ്ട്‌ ബോൾ നിയമങ്ങളിൽ വീണ്ടും മാറ്റം കൊണ്ടുവരാൻ ഐസിസി, പുതിയ രീതി ഇങ്ങനെ; ആശങ്കയോടെ ക്രിക്കറ്റ് ലോകം