മലയാള സിനിമയുടെ ഗെയിം ചെയ്ഞ്ചര്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച ബിഗ് ബിയാണെന്ന് വിനീത് ശ്രീനിവാസന്‍. മലയാള സിനിമയില്‍ മാറ്റം സംഭവിച്ചു തുടങ്ങുന്നത് അമല്‍ നീരദിന്റെ വരവോടുകൂടിയാണെന്നും താനും ബിഗ് ബിയുടെ ഒരു ഭാഗമായെന്നും വിനീത് പറഞ്ഞു.
മലയാള സിനിമയില്‍ മാറ്റം സംഭവിച്ചു തുടങ്ങുന്നത് അമല്‍ നീരദിന്റെ വരവോടുകൂടിയാണ്. അദ്ദേഹം മലയാള സിനിമയില്‍ പുതിയ തരത്തലിലുള്ള ഒരു സൗന്ദര്യാത്മകത കൊണ്ടു വന്നു. അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന ഒരു സിനിമ ചെയ്തു. ആ ചിത്രമാണ് മലയാള സിനിമയുടെ ഗെയിം ചേഞ്ചര്‍ എന്നാണ് വ്യക്തിപരമായി ഞാന്‍ കരുതുന്നത്- വിനീത് പറഞ്ഞു.
അമല്‍ നീരദ് സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് റിലീസ് ചെയ്ത് 17 വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകര് ഏറെയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാലിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍.
ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തിയേറ്ററുകളില്‍ വേണ്ടത്ര വിജയം നേടാതെ പോയ ചിത്രം പിന്നീടാണ് വലിയ ചര്‍ച്ചയായത്. മമ്മൂട്ടിക്ക് പുറമെ മനോജ് കെ ജയന്‍, പശുപതി, വിജയരാഘവന്‍, മംമ്ത മോഹന്‍ദാസ്, വിനായകന്‍, ബാല, ലെന തുടങ്ങിയ വന്‍ താരനിരയാണ് സിനിമയിലുള്ളത്.