അശ്ലീല പരാമർശം നടത്തിയതിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനു ഹണി റോസിനെ വിമർശിച്ച് നടി ഫറ ഷിബ്‌ല രംഗത്ത്. സൈബർ ബുള്ളിയിങ്ങിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും അതിനെതിരെ ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫറ ശിബ്‌ല.
എന്നാൽ ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നയാളാണ് ഹണി റോസെന്നും ഈ പ്രവർത്തി അത്ര നിഷ്കളങ്കമല്ലെന്നും ഫറ കൂട്ടിച്ചേർത്തു. ഹണി റോസിൻ്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിക്കുന്നതായും ഫറ സൂചിപ്പിച്ചു.