അതാണ് സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ സ്റ്റാറാകുന്നത്'; എ.എ റഹീം

സിനിമയല്ല യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തിലെ നായകന്മാരെന്ന് സിപിഐഎം നേതാവ് എ എ റഹീം എംപി. 2018 സിനിമ ജൂഡ് ആന്റണിയുടെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണെന്നും അത് യാഥാര്‍ത്ഥ്യ ബോധവുമായി ചേര്‍ന്നതല്ലെന്നും എ എ റഹീം അഭിപ്രായപ്പെട്ടു. യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ജൂഡ് ആന്റണി-ആന്റണി പെപ്പെ വിഷയത്തെയും 2018 സിനിമയെ കുറിച്ചുമാണ് എം പി സംസാരിച്ചത്.

2018 എന്ന സിനിമ ഞാന്‍ കണ്ടില്ല. അതുയര്‍ത്തിയ വിവാദങ്ങള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. തിരക്കഥാകൃത്തിനും സംവിധായകനും അവരുടേതായ രീതികളും കഥപറച്ചിലും സിനിമയ്ക്ക് വേണ്ടി അവലംബിക്കാം. 2018-നെ ഒരു സിനിമയായി മാത്രമാണ് ഞാന്‍ കാണുന്നത്.

സ്വാഭാവികമായും കഥപറച്ചിലില്‍ രാഷ്ട്രീയം പ്രതിഫലിക്കാം. കലാകാരനെന്നെ നിലയില്‍ ജൂഡിന്റെ സര്‍ഗ്ഗാത്മകതയെ ചോദ്യം ചെയ്യാനായില്ല, അദ്ദേഹത്തെ അഭിനന്ദിക്കുന്നു. സിനിമയിലേത് ജൂഡിന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണ്. അത് യാഥാര്‍ത്ഥ്യ ബോധ്യവുമായി ചേരുന്നതല്ല.

സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷന്‍ റെക്കോര്‍ഡുകളോ അല്ല, മറിച്ച് യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്. അതാണ് സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ സ്റ്റാറാകുന്നത്. അതാണ് കേരളത്തിന്റെ ജനാധിപത്യവും സംസ്‌കാരവും.

2018 വിജയമായെങ്കിലും സിനിമയ്ക്ക് നേരെ വന്ന വിമര്‍ശനങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. സിനിമ ഉള്ളടക്കം അപൂര്‍ണമാക്കിയെന്നും മുഖ്യമന്ത്രിയെ അശക്തനായി കാട്ടിയെന്നും ഡാം തുറന്നതാണ് പ്രളയത്തിന് കാരണമെന്നാണ് സിനിമ പറയുന്നത് എന്നതടക്കമുള്ള ആരോപണങ്ങളാണ് സിനിമയ്‌ക്കെതിരെ ഉയര്‍ന്നത്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ