'ഒരു ലോജിക്കും നോക്കാതെ ആട് 2 വന്ന് കാണണേ' - വൈറലായി ജയസൂര്യയുടെ കുറിപ്പ്

ആട് ഒരു ഭീകരജിവിയാണ് എന്ന ജയസൂര്യ ചിത്രത്തിന്റെ രണ്ടാം ഭാഗം ആട് 2 ഇന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു. സിനിമ കാണാന്‍ എല്ലാവരെയും തിയേറ്ററിലേക്ക് ക്ഷണിക്കുകയാണ് നായകന്‍ ജയസൂര്യ. ഒരു ലോജിക്കും നോക്കാതെ വന്ന് ചിത്രം കാണണേയെന്നാണ് ജയസൂര്യയുടെ അഭ്യര്‍ത്ഥന. ഒരു കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മാനസികാവസ്ഥയില്‍ ഈ ചിത്രം കാണാന്‍ വരണമെന്നും ജയസൂര്യ പറയുന്നു. എല്ലാവരെയും ഒരു പോലെ സന്തോഷിപ്പിക്കുന്ന  ചിത്രമായിരിക്കും ഇതെന്ന ഉറപ്പും ജയസൂര്യ നല്‍കുന്നുണ്ട്.

ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ആട് – 2… ഒരു ലോജിക്കും നോക്കാതെ, ഒരു കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മാനസികാവസ്ഥയില്‍ ഈ ചിത്രം കാണാന്‍ വരണേ…..
എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന് വിശ്വസിക്കുന്നു…

NB : ഇന്ന് റിലീസാകുന്ന രാജുവിന്റെ വിമാനം… ടൊവിനോയുടെ മായാനദി… വിനീതിന്റെ ആന അലറലോടലറല്‍… ഫഹദിന്റെ വേലൈക്കാരന്‍ (തമിഴ്)… എന്നീ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാവട്ടെ എന്ന് ആശംസിക്കുന്നു….. പ്രാര്‍ത്ഥിക്കുന്നു…
ഒപ്പം നമ്മുടെ ചുള്ളന്‍ മമ്മൂക്കയ്ക്കും.

https://www.facebook.com/Jayasuryajayan/photos/a.339185109568509.1073741831.286785594808461/959223527564661/?type=3

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആട് 2 നിര്‍മ്മിക്കുന്നത് വിജയ് ബാബുവാണ്. ചിത്രത്തില്‍ സര്‍ബത്ത് ഷമീര്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് വിജയ് ബാബു അവതരിപ്പിക്കുന്നത്. ആട് ആദ്യ ഭാഗം ഫുള്‍ ഓണ്‍ കോമഡിയായിരുന്നു. ആട് രണ്ടാം ഭാഗവും കോമഡി മാത്രമാണ് അണിയറക്കാര്‍ ഉദ്ദേശിച്ചിരിക്കുന്നത്.