'മിഥുന്‍ കാണിച്ച ചങ്കൂറ്റം, അതാണ് ആടിന്റെ നട്ടെല്ല്': ജയസൂര്യ

ആടിന്റെ രണ്ടാം ഭാഗം ആട് 2 വിന്റെ വിജയ ലഹരിയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്നലെ പ്രേക്ഷകര്‍ക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നന്ദി പറയാന്‍ എത്തിയതിന് പിന്നാലെ ഫെയ്‌സ്ബുക്ക് ലൈവിലും നായകന്‍ ജയസൂര്യ എത്തിയിരുന്നു.

ഷാജി പാപ്പാന്റെയും കൂട്ടരുടെയും രണ്ടാം വരവ് ഗംഭീരമാക്കിയതിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ ഭാഗം തിയേറ്ററുകളില്‍ പരാജയമാണെങ്കിലും ഷാജി പാപ്പാന്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറി.

തന്റെ സിനിമ വിജയിപ്പിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് ജയസൂര്യ. ആട് 2 മാസ് എന്റര്‍ടെയ്‌നറാണെന്നും എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെട്ടുവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ആട് ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും അതിന്റെ രണ്ടാം ഭാഗവുമായി വരുന്നത് വലിയൊരു ചങ്കൂറ്റമാണ്. ആ ചങ്കൂറ്റം ഏറ്റെടുത്തത് വിജയ് ബാബുവാണ്. ആദ്യഭാഗത്തേക്കാള്‍ ശക്തമായ തിരക്കഥ എഴുതാന്‍ മിഥുന്‍ മാനുവല്‍ കാണിച്ച ചങ്കൂറ്റം. അതൊക്കെ തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല് ജയസൂര്യ പറഞ്ഞു.

ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് ലൈവിന്റെ വീഡിയോ ലിങ്ക്

https://www.facebook.com/Jayasuryajayan/videos/959532637533750/

https://www.facebook.com/Jayasuryajayan/videos/959540580866289/