വല്ലാതെ പേടി തോന്നുന്നു, ഞാന്‍ വീണ്ടും ഒരു തുടക്കക്കാരിയായത് പോലെ: ആലിയ ഭട്ട്

ഫിലിം കരിയറില്‍ ഒരു പുത്തന്‍ ചുവടുവെപ്പിനൊരുങ്ങുകയാണ് ബോളിവുഡിന്റെ പ്രിയ നടി ആലിയ ഭട്ട്. ഇത്തവണ ഹോളിവുഡിലാണ് നടിയുടെ ഭാഗ്യ പരീക്ഷണം. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലാണ് ആലിയ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ആലിയ പങ്കുവച്ച സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കാറില്‍ നിന്നുള്ള സെല്‍ഫിയാണ് ആലിയ പങ്കുവച്ചത്. ആദ്യത്തെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ ആശങ്കയിലാണ് താന്‍ എന്നാണ് ആലിയ പറയുന്നത്. എന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം ഷൂട്ട് ചെയ്യാനുള്ള യാത്രയിലാണ്. വീണ്ടും ഒരു തുടക്കക്കാരി ആയതുപോലെ തോന്നുന്നു. വല്ലാതെ പേടിയുണ്ട്. വിഷ് മി ലക്ക്- എന്നാണ് ആലിയ കുറിക്കുന്നത്.

പിന്നാലെ താരത്തിന് ആശംസ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. അവര്‍ അവരുടെ ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടാവുമെന്നും അവരായിരിക്കും കൂടുതല്‍ പേടിച്ച് ഇരിക്കുന്നത് എന്നുമായിരുന്നു റിതേഷ് ദേശ്മുഖിന്റെ കമന്റ്. ഇന്റര്‍നാഷണല്‍ ഖിലാഡി എന്നാണ് അര്‍ജുന്‍ കപൂര്‍ കമന്റ് ചെയ്തത്.

ബ്രിട്ടീഷ് സംവിധായകനായ ടോം ഹാര്‍പര്‍ ഒരുക്കുന്ന സ്പൈ ത്രില്ലറാണ് ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍. നെറ്റ്ഫല്‍ക്സ് ഒറിജിനല്‍ ചിത്രത്തില്‍ നിരവധി സൂപ്പര്‍താരങ്ങളും അഭിനയിക്കുന്നുണ്ട്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി