ഗജിനി തമിഴ് പതിപ്പ് കണ്ടപ്പോള്‍ സല്‍മാന്‍ ഖാനെ നായകനാക്കണമെന്ന് ആമിര്‍ പറഞ്ഞിരുന്നു, എന്നാല്‍..: എ.ആര്‍ മുരുഗദോസ്

2005ല്‍ പുറത്തിറങ്ങിയ ‘ഗജിനി’ സിനിമയും അതേ പേരില്‍ എത്തിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കും ഹിറ്റ് ആയിരുന്നു. സൂര്യയും അസിനുമാണ് തമിഴില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോളിവുഡില്‍ അസിനൊപ്പം ആമിര്‍ ഖാന്‍ ആണ് നായകനായി എത്തിയത്.

എന്നാല്‍ തമിഴ് പതിപ്പ് കണ്ട ആമിര്‍ റീമേക്കില്‍ സല്‍മാന്‍ ഖാനെ നായകനാക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍ മുരുഗദോസ് ആണ് ഇക്കാര്യം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ആമിര്‍ തന്നെ ചെയ്യണമെന്ന് താരത്തെ ബോധ്യപ്പെടുത്തിയതിനെ കുറിച്ചും സംവിധായകന്‍ പറയുന്നുണ്ട്.

നല്ല പൗരുഷമുള്ള ശരീരമാണ് സല്‍മാന്റേത്. അതില്‍ ടാറ്റൂ ചെയ്യാം, ആ ശരീരം വെച്ച് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാം. ആ സമയത്ത് ആമിര്‍ ചെയ്തിരുന്നത് കുറച്ച് സോഫ്റ്റായ വേഷങ്ങളാണ്. ഗജിനി സല്‍മാന്‍ ചെയ്തിരുന്നെങ്കില്‍ അത് അദ്ദേഹം അഭിനയിക്കുന്ന വെറും ആക്ഷന്‍ സിനിമ മാത്രമായി പോകുമായിരുന്നു.

എന്നാല്‍ ആമിര്‍ ചെയ്താല്‍ പ്രേക്ഷകര്‍ക്ക് അതൊരു സര്‍പ്രൈസ് ആകും. ഇത് കേട്ടതോടെയാണ് ഗജിനി ചെയ്യാമെന്ന് ആമിര്‍ സമ്മതിച്ചത് എന്നാണ് സംവിധായകന്‍ പറയുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി കളക്റ്റ് ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ഗജിനി.

ആഗോളതലത്തില്‍ 232 കോടിയാണ് കളക്ഷന്‍ ആണ് ചിത്രം നേടിയത്. 2008ല്‍ ആണ് ഹിന്ദി റീമേക്ക് പുറത്തിറങ്ങിയത്. ക്രിസ്റ്റഫര്‍ നോളന്റെ ‘മെമെന്റോ’ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മുരുഗദോസ് ഒരുക്കിയ ചിത്രമാണ് ഗജിനി.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന