ഗ്ലാമറസ് വേഷത്തിൽ പുതിയ സിനിമ; ആർജിവിയുടെ സാരി ഗേൾ ഇനി 'ബിക്കിനി ഗേൾ' ?

തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നടിയും മലയാളി മോഡലുമായ ആരാധ്യ ദേവി. പുതിയ ചിത്രമായ ‘സെക്രട്ടറി’യിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘ ആർജിവി എഫക്ട് ‘, പറയാൻ വാക്കുകളില്ല, ട്രഡീഷണൽ ബ്യൂട്ടി ഇനി ബിക്കിനി ബ്യൂട്ടി എന്നൊക്കെയുള്ള കമന്റുകളാണ് അധികവും എത്തുന്നത്.

അതേസമയം, ഈയിടെ ആരാധ്യയുടെ അതീവ ഗ്ലാമറസ് വീഡിയോ രാം ഗോപാല്‍ വര്‍മ്മ പങ്കുവച്ചിരുന്നു. പുതിയ സിനിമ ‘സാരി’യോട് അനുബന്ധിച്ചുള്ള റീല്‍ വീഡിയോയിലാണ് ശ്രീലക്ഷ്മി എന്ന ആരാധ്യ ദേവി അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടത്. മഴയത്ത് നനയുന്ന വീഡിയോയാണിത്.

ഇതോടെ ട്രോളുകളും വിമർശങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയും ചെയ്തിരുന്നു. ശ്രീലക്ഷ്മിക്കും ആര്‍ജിവിക്കുമെതിരെ അധിക്ഷേപിക്കുന്ന കമന്റുകളാണ് എത്തുന്നത്. നടിയുടെ ചിത്രങ്ങളും വീഡിയോയും നിരന്തരം പോസ്റ്റ് ചെയ്യുന്ന ആര്‍ജിവിക്ക് എതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങളും.

ആരാധ്യ നായികയായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയത്. ആര്‍ജിവി ആയിരുന്നു ഇക്കാര്യം പങ്കുവച്ചത്. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും തന്റെ പേര് ആരാധ്യ എന്നാക്കി മാറ്റിയിട്ടുണ്ട്.

അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സാരിയുടുത്തുള്ള ശ്രീലക്ഷ്മിയുടെ റീല്‍ കണ്ടാണ് ആര്‍ജിവി നടിയെ തന്റെ സിനിമയില്‍ നായികയാക്കിയത്. ഈ പെണ്‍കുട്ടി ആരെന്ന് അറിയാമോ എന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചിരുന്നു. പിന്നീടാണ് ഈ പെണ്‍കുട്ടി മലയാളി മോഡലാണെന്ന് ആര്‍ജിവി അറിയുന്നത്. പിന്നാലെ തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ