പത്ത് വർഷം കാത്തിരുന്നു; കല്ല്യാണം ഉറപ്പിച്ചതിന് ശേഷം വീണ്ടും മുടങ്ങി; സിനിമയെ വെല്ലുന്ന പ്രണയകഥയുമായി വെട്രിമാരനും ആരതിയും

ഇന്ത്യൻ സിനിമയിൽ ആമുഖങ്ങൾ ആവശ്യമില്ലാത്ത സംവിധായകനാണ് വെട്രിമാരൻ. സംവിധാനം ചെയ്തത് വെറും 6 സിനിമകൾ. അതിൽ തന്നെ 5 തവണ ദേശീയ അവാർഡ് കരസ്ഥമാക്കി. തന്റെ രാഷ്ട്രീയം കൃത്യമായി സിനിമകളിലൂടെ സംസാരിക്കുന്ന സംവിധായകൻ കൂടിയാണ് വെട്രിമാരൻ.

വെട്രിമാരന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ ആരതി. ഒരുപാട് നാളത്തെ പ്രണയത്തിനും കാത്തിരിപ്പിനും ഒടുവിലാണ് വെട്രിമാരൻ ആരതിയെ വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയിൽ വരുന്നതിന് മുൻപ് വെട്രിമാരൻ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ടെന്നും തങ്ങളുടെ പ്രണയകാലത്തെ കുറിച്ചും മറ്റും ഓർത്തെടുക്കുകയാണ് വെട്രിമാരന്റെ ജീവിതപങ്കാളി ആരതി.

വെട്രിമാരനുമായുള്ള പ്രണയം വീട്ടിൽ അറിഞ്ഞതിന് ശേഷം വിവാഹത്തിന് ഒരിക്കലും സമ്മതിച്ചിരുന്നില്ല എന്നാണ് ആരതി പറയുന്നത്. കൂടാതെ ആദ്യ സിനിമ ഇറങ്ങുന്നതുവരെ കാത്തിരിക്കാൻ സമ്മതമാണോ എന്നാണ് അക്കാലത്ത് വെട്രിമാരൻ ചോദിച്ചിരുന്നത് എന്നും ആരതി ഒരത്തെടുക്കുന്നു.

“1997ലാണ് സിനിമ എടുക്കാൻ പോവുകയാണെന്നും കാത്തിരിക്കേണ്ടി വരുമെന്നും വെട്രിമാരൻ പറഞ്ഞത്. അന്ന് ഒരു സിനിമ ചെയ്യാൻ ഇത്ര ബുദ്ധിമുട്ടുമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് സിനിമ എന്നാൽ രജിനിയുടെയും കമലിന്റെയും സിനിമകൾ മാത്രമെ അറിയൂ.

എനിക്ക് കമലിനെ വളരെ ഇഷ്ടമാണ്. സംവിധായകരെ പരിചയപ്പെടാനും അടുത്തറിയാനും തുടങ്ങിയ ശേഷമാണ് ഞാൻ സിനിമകൾ കാണാൻ തുടങ്ങിയത്. പക്ഷെ വെട്രിമാരനെയേ വിവാഹം കഴിക്കുവെന്ന കാര്യത്തിൽ ഞാൻ ഉറച്ചുനിന്നു. ഒരാൾക്ക് വേണ്ടി എട്ട് വർഷവും 10 വർഷവും കാത്തിരിക്കുന്നത് വലിയ കാര്യമല്ല.

പ്രണയത്തിലായിരുന്നപ്പോൾ ഇടയ്ക്ക് ഞങ്ങൾ കണ്ടുമുട്ടും. അതിനുശേഷം വെട്രിമാരൻ വീട്ടിലേക്ക് പോകും. എന്നെ സംബന്ധിച്ചിടത്തോളം ഒരാളുമായി ലിവിങ് റിലേഷനിൽ ആയിരിക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരാൾക്കായി ദീർഘനാളുകൾ കാത്തിരിക്കുന്നത്. ഞങ്ങൾ ഒരുമിച്ചായിരിക്കുമ്പോൾ ഞങ്ങൾക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഒരുമിച്ചിരിക്കുമ്പോൾ മാത്രമാണ് ഒരുപാട് പ്രശ്‌നങ്ങളും വഴക്കുകളും മറ്റും വരുന്നത്.

ജീവിതം നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാം. അദ്ദേഹത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്ന സമയത്ത് എന്റെ വീട്ടിൽ കല്യാണ ആലോചനയുടെ ബഹളമായിരുന്നു. അന്ന് വീട്ടിൽ പ്രണയം പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. എന്നാൽ ഞാൻ വെട്രിമാരനുമായി പ്രണയത്തിലാണെന്നും വിവാഹം കഴിച്ചാൽ അവനെ മാത്രമെ വിവാഹം കഴിക്കൂവെന്നും കത്ത് എഴുതി വീട്ടിൽ കൊടുത്തു.

അതിനുശേഷം ഏകദേശം ഒന്നര വർഷം അച്ഛൻ എന്നോട് മിണ്ടിയില്ല. എന്നിട്ടും ഞാൻ വെട്രിമാരനെ മാത്രമെ വിവാഹം കഴിക്കൂവെന്ന കാര്യത്തിൽ ഉറച്ചുനിന്നു. ഇതിന് ശേഷമാണ് വെട്രിമാരന് സിനിമ ചെയ്യാൻ അവസരം ലഭിച്ചത്. അവർ 10000 രൂപ അദ്ദേഹത്തിന് മുൻകൂറായി നൽകിയിരുന്നു. ആദ്യം കിട്ടിയ പ്രതിഫലവുമായി വെട്രിമാരൻ എന്റെ അടുത്തേക്കാണ് വന്നത്. ഇതേ തുടർന്ന് ഞാൻ വീട്ടിൽ വീണ്ടും വെട്രിമാരന്റെ കാര്യം സംസാരിച്ചു.

കല്യാണത്തിന്റെ ഒരുക്കങ്ങൾ അതോടെ ആരംഭിച്ചു. എന്നാൽ അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിക്കുന്നതായി പ്രഖ്യാപനം വന്നു. അതോടെ വിവാഹം നിർത്തിവെക്കാമെന്ന് വെട്രിമാരൻ പറഞ്ഞു. ഞാനും സമ്മതിച്ചു. പിന്നെയാണ് വിവാഹം നടന്നത്.” എന്നാണ് തങ്ങളുടെ പ്രണയത്തെ കുറിച്ച് ആരതി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍