സാര്‍ എന്തിനാണ് എന്നോടിത് ചെയ്തത്, നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്ന് വ്യാപാരിയായി ചിത്രീകരിച്ചു; ആര്യന്‍ ഖാന്‍ അന്ന് ചോദിച്ചു, വെളിപ്പെടുത്തല്‍

ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ലഹരിമരുന്നു കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍) സഞ്ജയ് സിംഗ്. ഇന്ത്യ ടുഡേ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് സിംഗ് ഇതേക്കുറിച്ച് വിശദമായി സംസാരിക്കുന്നത്. കേസിന്റെ അന്വേഷണം പുരോഗമിക്കവേ ആര്യന്‍ ഖാന്‍ തന്നോട് അതിവൈകാരികമായ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും മനസ്സുതുറന്ന് സംസാരിച്ചുവെന്നും സഞ്ജയ് സിംഗ് പറയുന്നു. താന്‍ ഇത്രയും ശിക്ഷ അനുഭവിക്കാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ആര്യന്‍ ഖാന്‍ ചോദിച്ചുവെന്ന് സഞ്ജയ് സിംഗ് വ്യക്തമാക്കുന്നു.

നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നുവ്യാപാരിയായി ചിത്രീകരിച്ചു. ഞാന്‍ അതിന് പണം മുടക്കുന്നുവെന്ന് പറഞ്ഞു. എനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അസംബന്ധമല്ലേ? എന്റെ പക്കല്‍ മയക്കുമരുന്നു കണ്ടെത്തിയിട്ടില്ല, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്തു. എന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി. ഇത്രയും ആഴ്ച ജയിലില്‍ കിടക്കാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. ഞാനിത് അര്‍ഹിച്ചിരുന്നോ’- ആര്യന്‍ പറഞ്ഞതായി സഞ്ജയ് സിംഗ് വെളിപ്പെടുത്തുന്നു.

നടന്‍ ഷാരൂഖ് ഖാനുമായുള്ള കൂടികാഴ്ചയെക്കുറിച്ചും സഞ്ജയ് സിംഗ് തുറന്ന് പറയുന്നു. ആര്യന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷവും ഷാരൂഖ് വളരെ ആശങ്കയിലായിരുന്നു. മകന്റെ മാനസികാരോഗ്യത്തെക്കുറിച്ചായിരുന്നു ഷാരൂഖിന്റെ ആകുലതകള്‍.

2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തത്.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ