മമ്മൂട്ടി- ആഷിഖ് അബു ചിത്രമായിരുന്നു ഗ്യാങ്സ്റ്റര്‍. റിലീസിന് മുന്‍പ് ചിത്രത്തിന് വലിയ ഹൈപ്പ് ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഈ സിനിമ പിന്നീട് വലിയ പരാജയമാവുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആഷിഖ് അബു.് പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷിച്ചു. ട്രെയ്ലറും പോസ്റ്ററുകളും എല്ലാം ആ പ്രതീക്ഷ വര്‍ധിപ്പിച്ചു. ഓപ്പണിംഗ് ആനിമേഷന്‍ സീക്വന്‍സ്, മേക്കിംഗ് സ്റ്റൈല്‍ എല്ലാം മികച്ചതായിരുന്നു. എന്നാല്‍ നല്ല ഒരു തിരക്കഥയുടെ പോരായ്മ ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
ഇത്തരമൊരു ചിത്രത്തിന്റെ ഭാഗമായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഓപ്പണിംഗ് ആനിമേഷന്‍ സീക്വന്‍സ് മലയാളം പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.2009ല്‍ മമ്മൂട്ടിയെ നായകനാക്കി ‘ഡാഡി കൂള്‍’ എന്ന സിനിമയിലൂടെയാണ് ആഷിഖ് അബു സംവിധാന രംഗത്തേക്ക് എത്തുന്നത്. ടൊവിനോ തോമസ് നായകനാകുന്ന നാരദന്, നീലവെളിച്ചം എന്നിവയാണ് ആഷിഖ് അബുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം മെഗാസ്റ്റാറിന്റെ എറ്റവും പുതിയ സിനിമകളില്‍ ഒന്നാണ്. വലിയ പ്രതീക്ഷകളോടെയാണ് ഗ്യാങ്സ്റ്റര്‍ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ബിലാലിന് മുന്‍പാണ് ഭീഷ്മപര്‍വ്വവുമായി മമ്മൂട്ടിയും അമല്‍ നീരദും എത്തുന്നത്. ഭീഷ്മപര്‍വത്തിന് പുറമെ പുഴു എന്ന ചിത്രവും നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നു. പാര്‍വ്വതിയാണ് ചിത്രത്തിലെ നായിക.
Read more
ദി പ്രീസ്റ്റ് എന്ന ചിത്രം ഇക്കൊല്ലം മമ്മൂട്ടിയുടെതായി വലിയ വിജയം നേടിയിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറി. പ്രീസ്റ്റിന് ശേഷം വന്ന മമ്മൂട്ടിയുടെ വണ്‍ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്