സംഘപരിവാര്‍ സിനിമകള്‍ നിര്‍മ്മിക്കട്ടെയെന്ന് സംവിധായകന്‍ ആഷിഖ് അബു. ബോംബുണ്ടാക്കുന്നതിനേക്കാള്‍ നല്ലത് സിനിമയെടുക്കുന്നതല്ലേയെന്നും നമുക്ക് അത്തരം സിനിമകളെ ചെറുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആഷിഖ് അബു.
സംഘപരിവാര്‍ രാഷ്ട്രീയ സിനിമകള്‍ വരുന്നു എന്നതിനോട് ആഷിഖിന് എന്താണ് പ്രതികരിക്കാനുള്ളതെന്നായിരുന്നു അവതാരകന്റെ ചോദ്യം. ‘ അങ്ങനത്തെ സിനിമകളോട് മത്സരിക്കാന്‍ ഞങ്ങളും സിനിമകള്‍ ഉണ്ടാക്കുമെന്നുള്ളതാണ്.
അവര്‍ സിനിമകള്‍ ഉണ്ടാക്കട്ടെ, ഇവിടെയൊരു യുദ്ധമോ, ബോംബോ ഉണ്ടാക്കുന്നതിന് പകരം സിനിമകളുണ്ടാക്കട്ടെയെന്നു തന്നെയാണ്. ഇതൊക്കെ ചെറുക്കാന്‍ ഇവിടത്തെ പുരോഗമന രാഷ്ട്രീയമുള്ള കലാകാരന്മാര്‍ക്ക് പറ്റില്ലേ. എണ്ണത്തില്‍ കൂടുതല്‍ അവരല്ലേ.
നിങ്ങള്‍ സിനിമ ചെയ്യരുതെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. ആര്‍ക്കും എന്ത് സിനിമയും ചെയ്യാം. പോയി വെട്ടിക്കൊല്ലുന്നതിനേക്കാള്‍ നല്ലത്, നിങ്ങള്‍ സിനിമകള്‍ ചെയ്യൂ.’- ആഷിഖ് അബു പറഞ്ഞു.
വിവാഹം തന്റെ കരിയറിലടക്കം മാറ്റം വരുത്തിയെന്നും ആഷിഖില്‍ ഒന്നും മാറിയിട്ടില്ലെന്നും നടിയും ഭാര്യയുമായ റിമ കല്ലിങ്കലിന്റെ കമന്റിനോടും സംവിധായകന്‍ പ്രതികരിച്ചു. ‘റിമയുടെ കരിയര്‍ മാറിയെന്നുള്ളതും എന്റെ കരിയര്‍ മാറിയില്ല എന്നുള്ളതും സത്യമാണ്. അദ്ദേഹം വ്യക്തമാക്കി.