ഡി.വൈ.എഫ്‌.ഐ എന്താണ് മിണ്ടാതിരിക്കുന്നത്? ഏത് ഉന്നതന്‍ ചരട് വലിച്ചാലും ഈ സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം: ആഷിഖ് അബു

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സംവിധായകന്‍ ആഷിഖ് അബു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചലച്ചിത്രമേള വേദിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെ സംവിധായകന്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണം. എത്ര ഉന്നതനായ ചലച്ചിത്രക്കാരന്‍ ഇതിന്റെ മുകളിലിരുന്ന് ചരട് വലിച്ചാലും, ആര് സംരക്ഷിച്ചാലും നമ്മളെല്ലാവരും ഈ സമരം വിജയിക്കുന്നത് വരെ നിങ്ങളുടെ കൂടെയുണ്ട്. അതിപ്പോള്‍ എത്ര സിനിമ സംവിധാനം ചെയ്തു എന്ന് പറഞ്ഞാലും ഇങ്ങനെ പെരുമാറാനുള്ള അവകാശം അവര്‍ക്കില്ല.

ഈ സമരം വിജയിക്കുക തന്നെ ചെയ്യും. കേരളത്തില്‍ എന്നല്ല, ലോകത്തില്‍ ഒരിടത്തും നടക്കാന്‍ പാടില്ലാത്ത കാര്യമാണിത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ക്ക് സ്വര്യമായി പഠിക്കാന്‍ കഴിയണം. ഇവിടുത്തെ യുവജന സംഘടനകള്‍ ഒക്കെ ഇതെല്ലാം കേട്ടിട്ട് മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണ്?

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകള്‍ ഉണ്ടല്ലോ. വിദ്യാര്‍ത്ഥികള്‍ ഇവിടെ സമരം ചെയ്യുകയാണ്. രാഷ്ട്രീയ കക്ഷികള്‍ എല്ലാവരും മൗനം പാലിക്കുകയാണ്. സമരം വിജയിക്കുന്നതു വരെ ഞാന്‍ ഒപ്പമുണ്ടാകും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇതില്‍ പ്രതികരിക്കണം.

ഇതിന് സമാധാനം പറയണം. കുട്ടികളുടെ ചെറിയ ഒരു കാര്യമായിട്ട് ഇത് തളളിക്കളയാന്‍ സാധിക്കില്ല. ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സിനിമ മേഖലയില്‍ നിന്നുളള എല്ലാവരുടെയും പിന്തുണ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവും എന്നാണ് ആഷിഖ് അബു പറയുന്നത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം