നമ്മള്‍ ഉദ്ദേശിക്കുന്ന പോലെയുള്ള സിനിമയേയല്ല വാരിയംകുന്നന്‍, വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കും: ആഷിഖ് അബു

പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍പെട്ട സിനിമയാണ് വാരിയംകുന്നന്‍. പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് ആഷിഖ് അബു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ കോമ്പസ് സിനിമയ്ക്ക് വാരിയംകുന്നന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ പണമില്ലാത്തതിനാലാണ് പിന്മാറിയതെന്ന് സംവിധായകന്‍ പറയുന്നു.

വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്മാറിയത് തികച്ചു പ്രൊഫഷണലായ ഒരു തീരുമാനമായിരുന്നു എന്നാണ് ആഷിഖ് അബു മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഈ സിനിമ താന്‍ ചെയ്യേണ്ടത് ആയിരുന്നില്ല. വേറെ ഒരു സംവിധായകനുമായി ഒരുപാട് കാലമായി ആലോചിച്ചിരുന്ന സിനിമയായിരുന്നു.

പിന്നെ അത്തരമൊരു സിനിമ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നാണ്. വലിയ രീതിയില്‍ അതിന് സമ്പത്ത് വേണ്ടി വരും. നമ്മള്‍ ഉദ്ദേശിക്കുന്ന പോലെയുള്ള സിനിമയേയല്ല. അത്രയും സമ്പത്ത് തല്‍ക്കാലം ഇപ്പോള്‍ ആ പ്രൊഡക്ഷന്‍ കമ്പനിയുടെ കൈയ്യിലില്ല. സിനിമ നമുക്ക് കൈമാറാനും ആ പ്രൊഡക്ഷന്‍ കമ്പനി തയ്യാറല്ല.

ആ ഒരു അവസ്ഥയില്‍ അത്രയും വലിയ ചരിത്ര സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നാത്തത് കൊണ്ടാണ് വളരെ സമാധാനപൂര്‍വ്വം നിങ്ങള്‍ വേറെയാളെ നോക്കികൊള്ളൂവെന്ന് പറഞ്ഞത്. ഒരു സമ്മര്‍ദ്ദവും തനിക്കങ്ങനെ ഏല്‍ക്കാറില്ല. അത് വലിയൊരു പ്രൊജക്ടാണ്.

തങ്ങളെ പോലുള്ളവര്‍ അത് വളരെ ആത്മാര്‍ത്ഥമായി എക്‌സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ വേണ്ടി വരും. ഭാവിയില്‍ അവര് വലിയ സംവിധാനങ്ങള്‍ ഉണ്ടാക്കുമായിരിക്കും, പക്ഷേ ഇപ്പോള്‍ തല്‍ക്കാലം അതില്ല എന്ന തിരിച്ചറിവിലാണ് പിന്മാറിയത് എന്നാണ് ആഷിഖ് അബു പറയുന്നത്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ