അതൊക്കെ സത്യമാണോ എന്ന് അവരെന്നോട് ചോദിക്കും, എല്ലാ ദിവസവും ഞാന്‍ ബോധം മറയും പോലെ മദ്യപിച്ചു: തുറന്നുപറഞ്ഞ് നടന്‍

ബോളിവുഡ് സിനിമാ വ്യവസായത്തിലെ ഏറ്റവും മികച്ച ഒരാളാണ് അഭയ് ഡിയോള്‍. അനുരാഗ് കശ്യപ്, സോയ അക്തര്‍ തുടങ്ങി നിരവധി പ്രശസ്ത സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്, ദേവ് ഡി അദ്ദേഹത്തിന്റെ കരിയറില്‍ ഏററവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ്.

ഇപ്പോഴിതാ , താന്‍ പ്രശസ്തിയെ വെറുക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. ദേവ് ഡിയുടെ റിലീസിന് ശേഷം തനിക്ക് ആ കഥാപാത്രത്തിന്റെ സ്വാധീനത്തില്‍ നിന്നും അത് നല്‍കിയ പ്രശസ്തിയില്‍ നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. ചെറുപ്പത്തില്‍ തന്നെ തനിക്ക് പ്രശസ്തി വെറുപ്പായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

പ്രശസ്തി മൂലം സ്വകാര്യത ഇല്ലാതാകുന്നതിനാല്‍ എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രശസ്തിയെയും മാധ്യമങ്ങളെയും വെറുക്കുന്നു. എന്റെ കുടുംബത്തെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പലരും എന്നോട് ചോദിക്കാറുണ്ടായിരുന്നു – അത് ശരിയാണോ? ഇത് ശരിയാണോ എന്നൊക്കെ . ഇത് എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കുമായിരുന്നു. അച്ഛന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നു, അമ്മാവന്‍ ഒരു വലിയ താരമാണ്. ആനുകൂല്യങ്ങള്‍ നേടുന്നതിനായി കുടുംബത്തിന് ചുറ്റും ഉണ്ടായിരുന്ന ധാരാളം ആളുകളെ എനിക്കറിയാം, അവര്‍ സുഹൃത്തുക്കളായിരുന്നില്ല.

തന്റെ ദേവ് ഡി വേഷം തന്നില്‍ സ്വാധീനം ചെലുത്തിയതിനെക്കുറിച്ച് അഭയ് ഡിയോള്‍ തുടര്‍ന്നു പറഞ്ഞു. ”ഒരു വര്‍ഷം ഞാന്‍ ദേവ് ഡി സിനിമയില്‍ ചെയ്തത് തന്നെ ചെയ്തു. ഞാന്‍ ദേവിനേക്കാള്‍ അല്‍പ്പം മെച്ചമായിരുന്നു. തെരുവില്‍ കീറിപ്പറിഞ്ഞ വസ്ത്രത്തിലൊന്നും നടന്നിട്ടില്ല. പക്ഷെ ബോധം മറയുംപോലെ ഞാന്‍ മദ്യപിച്ചു. അത് ദിനം തോറും തുടര്‍ന്നു അഭയ് കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ