ആണുങ്ങള്‍ ഗന്ധര്‍വന്മാരാണോ എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്.. എന്റെ ഉടുപ്പിന്റെ നീളം നിങ്ങളുടെ പ്രശ്‌നമല്ല: അഭയ ഹിരണ്‍മയി

തനിക്കെതിരെ വരുന്ന പരിഹാസ കമന്റുകളോട് പ്രതികരിച്ച് ഗായിക അഭയ ഹിരണ്‍മയി. ജിമ്മില്‍ നിന്നുള്ള അഭയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റുകളും എത്താറുണ്ട്. താന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കമന്റുകളോടാണ് ഗായിക ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

”ഞാന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കമന്റുകളാണിത്. ആശാന് കോളായല്ലോ, ശരീരം കാണിക്കാനാണോ വര്‍ക്കൗട്ട് ചെയ്യാനോണോ ജിമ്മില്‍ വരുന്നത്? ജിമ്മിലെന്തിനാ ഇത്തരം വസ്ത്രം ധരിക്കുന്നത്… ഇതൊക്കെയാണ് കമന്റുകള്‍. ഇതൊക്കെ ചോദ്യം ചെയ്യാനുള്ള അവകാശം ഇവര്‍ക്കെവിടുന്നു കിട്ടി എന്നെനിക്കറിയില്ല.”

”ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ സ്ത്രീക്ക് മാത്രം പ്രശ്‌നം വരുന്ന രീതിയാണ് ഇവിടെ. ആണുങ്ങള്‍ ഗന്ധര്‍വന്മാരോണോ എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്. അതേ കണ്ണിലൂടെയാണ് സ്ത്രീകള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നത്.”

”സ്വന്തം അധ്യാപകനെ ചേര്‍ത്തു പറയുക, വസ്ത്രധാരണത്തെ ചോദ്യം ചെയ്യുക, ഇതിനൊക്കെ എന്ത് അവകാശമാണ് ആളുകള്‍ക്കുള്ളത്? നിങ്ങള്‍ക്ക് ഇത്രയധികം സമയമുണ്ടെങ്കില്‍ നല്ല രീതിയില്‍ അത് ഉപയോഗിച്ചൂടെ എന്നാണ് എനിക്കു ചോദിക്കാനുള്ളത്.”

”ഞാന്‍ എന്തു ധരിക്കുന്നു എന്നത് ഒരു സദാചാരത്തെയും ബാധിക്കുന്ന കാര്യമല്ല, എന്റെ ഇഷ്ടത്തെ ചോദ്യം ചെയ്യാന്‍ പറ്റുന്നത് എങ്ങനെയാണെന്ന് എനിക്കു മനസ്സിലാവുന്നില്ല. എന്റെ ഉടുപ്പിന്റെ നീളം നിങ്ങളുടെ പ്രശ്‌നമല്ല” എന്നാണ് അഭയ മനോരമയ്ക്ക് നല്‍കിയ അബിമുഖത്തില്‍ പറയുന്നത്.

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്