നമുക്ക് ഒരുമിച്ചു വളരാം, പ്രണയിക്കാം, ഒരുമിച്ചു മരിക്കാം: ഗോപി സുന്ദറിന് ആശംസയുമായി അഭയ ഹിരണ്‍മയി

ഗോപി സുന്ദറിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജീവിത പങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയി.

‘ഹാപ്പി ഹാപ്പി ബെര്‍ത്ത്‌ഡേ ഏട്ടാ. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. നമുക്ക് ഒരുമിച്ചു വളരാം, പ്രണയിക്കാം, ഒരുമിച്ചു മരിക്കാം. ആയുസ്സും ആരോഗ്യവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ദൈവം ഏട്ടനു നല്‍കട്ടെ. ഒരുപാട് സ്‌നേഹവും ആശംസയും അറിയിക്കുന്നു’, എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അഭയ ഹിരണ്‍മയി പറഞ്ഞിരിക്കുന്നത്.

കൊറോണക്കാലത്തിനു മുന്‍പു നടത്തിയ വിനോദയാത്രയ്ക്കിടെ യുക്രൈനിലെ കീവില്‍ വച്ച് എടുത്ത വിഡിയോ പങ്കുവച്ചുകൊണ്ടാണ് അഭയയുടെ ആശംസാകുറിപ്പ്. തെരുവില്‍ കുട്ടികള്‍ക്കൊപ്പം ആഫ്രിക്കന്‍ ഡ്രം കൊട്ടി ആസ്വദിക്കുന്ന ഗോപി സുന്ദറാണ് ദൃശ്യങ്ങളില്‍.

ഇന്നലെയായിരുന്നു ഗോപി സുന്ദറിന്റെ 44ാം ജന്മദിനം.

Latest Stories

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര