അങ്ങനെയാണ് ഞങ്ങള്‍ പ്രണയത്തിലാകുന്നത്, വിവാഹത്തിലേക്ക് കടക്കാമെന്ന് വിചാരിച്ചിരുന്നതാണ്..: അഭയ ഹിരണ്‍മയി

എപ്പോഴെങ്കിലും വിവാഹത്തിലേക്ക് കടക്കാമെന്ന് താനും ഗോപി സുന്ദറും വിചാരിച്ചിരുന്നുവെന്ന് ഗായിക അഭയ ഹിരണ്‍മയി. തങ്ങള്‍ പ്രണയത്തില്‍ ആയതിനെ കുറിച്ചാണ് അഭയ തുറന്നു പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് ഗോപി സുന്ദറുമായി പിരിഞ്ഞത് എന്ന ചോദ്യത്തിനാണ് അഭയ ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുന്നത്.

”ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്ത ‘താരത്തിനൊപ്പം’ എന്ന പരിപാടിയിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അങ്ങനെയാണ് പ്രണയത്തിലാകുന്നത്. ഗോപിയാണ് എന്നോട് വ്യത്യസ്തമായ ശബ്ദമാണ് പാടി നോക്കണമെന്ന് പറയുന്നത്. ആദ്യമായി ഞാന്‍ ഒരു കന്നഡ ഗാനമാണ് പാടുന്നത്.”

”പിന്നീടാണ് ‘നാക്കു പെന്റ നാക്കു ടാക്ക’ എന്ന ചിത്രത്തിലെത്തുന്നത്. പ്രണയത്തിലായി ആറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ പാടാന്‍ തുടങ്ങുന്നത്. പതിനാല് വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചു. എപ്പോഴെങ്കിലും തോന്നിയാല്‍ കല്യാണത്തിലേയ്ക്കു കടക്കാമെന്നാണ് വിചാരിച്ചത്” എന്നാണ് അഭയ പറയുന്നത്.

എന്തുകൊണ്ടാണ് നിങ്ങള്‍ പിരിഞ്ഞത് എന്ന ചോദ്യത്തിന് ”എല്ലാവരും വളരുകയല്ലേ അതിനിടയില്‍ സംഭവിച്ച കണ്‍ഫ്യൂഷനുകളായിരിക്കാം” എന്നാണ് അഭയ മറുപടി നല്‍കുന്നത്. അതേസമയം, പതിനാല് വര്‍ഷത്തെ ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പിന് ഒടുവിലാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും അഭയയും വേര്‍പിരിഞ്ഞത്.

Read more

ഗായിക അമൃത സുരേഷുമായി റിലേഷന്‍ഷിപ്പിലാണ് ഗോപി സുന്ദര്‍ ഇപ്പോള്‍. അമൃതയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കൊണ്ടായിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം അമൃതയും ഗോപി സുന്ദറും പുറത്തറിയിക്കുന്നത്. ഒന്നിച്ചുള്ള നിരവധി പ്രണയചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.