ആമിര്‍ ഖാന്‍ എന്തായിരിക്കും ചെയ്യുന്നത് എന്നറിയാന്‍ എനിക്ക് ആകാംക്ഷയുണ്ട്, അതുകൊണ്ട് ആരെയും കുറ്റം പറയാനില്ല: അഭയാ ഹിരണ്‍മയി

സെലിബ്രിറ്റികളുടെ ജീവിതം അറിയാനുള്ള സാധാരണക്കാരുടെ ആഗ്രഹം തനിക്ക് മനസ്സിലാവുമെന്ന് ഗായിക അഭയ ഹിരണ്‍മയി. തനിക്ക് അതിനോട് പ്രശ്നമില്ലെന്നും അവര്‍ ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനും അവരുടെ ജീവിതത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയാനുമുള്ള അവരുടെ താത്പര്യവും എനിക്ക് മനസ്സിലാക്കാന്‍ കഴിയും . സെലിബ്രിറ്റി ആയ ഒരാളുടെ ജീവിതം അറിയാനുള്ള താല്‍പര്യമാണ് അത്.

എനിക്ക് അതിനെ കുറ്റം പറയാന്‍ കഴിയില്ല. കാരണം ആമിര്‍ ഖാന്‍ എന്തായിരിക്കും ചെയ്യുന്നത്. ആമിര്‍ ഖാനൊപ്പം ആരായിരിക്കും ഇപ്പോള്‍ ഉണ്ടാവുക എന്നൊക്കെ അറിയാന്‍ എനിക്ക് ആഗ്രഹം ഉണ്ടായിരിക്കും,’ അഭയ വ്യക്തമാക്കി.

‘കിരണ്‍ റാവോ എന്തായിരിക്കും ചെയ്യുന്നത്. കിരണ്‍ റാവോ എന്ത് ഡ്രസായിരിക്കും ഇടുന്നത് എന്നതൊക്കെ അറിയാനും എനിക്ക് താല്‍പര്യമുണ്ട്. ഇതൊക്കെ തികച്ചും സാധാരണമാണ്. വളരെ സ്വാഭാവിക ആയ ഒന്ന് തന്നെ അതുകൊണ്ട് എനിക്ക് കുഴപ്പമില്ല,’ അഭയ ഹിരണ്‍മയി പറഞ്ഞു.

Read more

‘വ്യക്തി ജീവിതം വ്യക്തിപരമായി തന്നെ വയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. അത് പുറത്തേക്ക് കൊണ്ടുവന്നിട്ട് ആളുകള്‍ ചര്‍ച്ച ചെയ്യുന്ന തരത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹമില്ല. നിര്‍ഭാഗ്യവശാലോ ഭാഗ്യവശാലോ ചര്‍ച്ച ചെയ്യപ്പെടുന്ന ജീവിതമാണ് എന്റേത്. അത് ചിലപ്പോള്‍ അല്‍പം വിപ്ലവകരമായി ജീവിക്കുന്നത് കൊണ്ടാകാം അവര്‍ കൂട്ടിച്ചേര്‍ത്തു.