പൊങ്കാലയൊക്കെ മതവിശ്വാസത്തിന്റെ മാത്രം ഭാഗമാകുന്നത് എപ്പോഴാണ്?..; കുറിപ്പുമായി അഭയ

ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് ഗായിക അഭയ ഹിരണ്‍മയി. ഈ പൊങ്കാലയൊക്കെ എപ്പോഴാണ് ഒരു പാര്‍ട്ടിയുടേയോ ഒരു മതവിശ്വാസത്തിന്റെയൊക്കെ മാത്രം ഭാഗം ആയി മാറുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് അഭയയുടെ കുറിപ്പ്. പൊങ്കാല ഇടുമ്പോള്‍ നന്ദിയോടെ സ്മരിക്കുന്നത് തനിക്ക് ചൂട്ടും കൊതുമ്പും എടുത്തു തന്ന അടുത്ത വീട്ടിലെ സഹീറിക്കയെയാണ് എന്നാണ് അഭയ ഹിരണ്‍മയി.

അഭയ ഹിരണ്‍മയിയുടെ കുറിപ്പ്:

സര്‍വ്വചരാചരങ്ങള്‍ക്കും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ! വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പൊങ്കാല ഇടുമ്പോള്‍ ഏറ്റവും നന്ദിയോടെ സ്മരിക്കുന്നത് അപ്പുറത്തു വീട്ടിലെ സഹീറിക്കയാണ് ‘പൊങ്കാലക്ക് പോകാന്‍ ഇങ്ങു എറണാകുളത്ത് നിന്ന് പുറപ്പെടുമ്പോള്‍ വര്‍ക്കിന്റെ തിരക്കുകാരണം ചൂട്ടും കൊതുമ്പും ഒക്കെ കിട്ടാന്‍ പ്രയാസപെട്ടപ്പോള്‍ സ്വന്തം പറമ്പില്‍ നിന്ന് അതെല്ലാം പെറുക്കി രാത്രി വീടിന്റെ മുറ്റത്തു കെട്ടി വെച്ചിട്ടുണ്ടായിരുന്നു അദ്ദേഹം.

ഈ പൊങ്കാലയോക്കെ എപ്പോഴാണ് ഒരു പാര്‍ട്ടിയുടേയോ ഒരു മതവിശ്വാസത്തിന്റെയൊക്കെ മാത്രം ഭാഗം ആയി മാറുന്നത്? ഞങ്ങളൊക്കെ സ്‌കൂളിലും കോളേജില്‍ കൊണ്ട് പോകാന്‍ മാത്രം പൊങ്കാല പായസവും, തെരലിയും മണ്ടപ്റ്റും ഉണ്ടാകുന്നതു തന്നെ, അത് കഴിക്കാന്‍ ജാതി മത ഭേദം ഇല്ലാതെ അടികൂടുന്ന കൊറേ സുഹൃത്തുക്കളും. ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ എല്ലാവരുടെയുമായി മാറണം…. അത് അങ്ങനെയായിരുന്നു!

View this post on Instagram

A post shared by Abhayaa Hiranmayi (@abhayahiranmayi)

Read more