വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, പക്ഷെ ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണ്: അഭിരാമി സുരേഷ്

വിവാഹമോചനമില്ലാത്ത ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഗായികയും നടിയുമായ അഭിമരാമി സുരേഷ്. സഹോദരി അമൃതയുടെ അനുഭവങ്ങള്‍ തന്നെ ഭയപ്പെടുത്തുന്നുണ്ട്, അതാണ് തന്നെ വിവാഹത്തില്‍ നിന്നും പിന്നോട്ടു വലിക്കുന്നത് എന്നാണ് അഭിരാമി വെളിപ്പെടുത്തിയിരിക്കുന്നത്. അമൃത സുരേഷിനൊപ്പമുള്ള വ്‌ളോഗിലാണ് അഭിരാമി സംസാരിച്ചത്.

”കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവാഹത്തേക്കാള്‍ കൂടുതല്‍ കേട്ടത് ഡിവോഴ്‌സിനെ കുറിച്ചാണ്. വിവാഹമോചനം ഇല്ലാത്ത ഒരു ബന്ധമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് നടക്കുമോ ഇല്ലയോ എന്നറിയില്ല. അതിനൊരു യോഗം കൂടെ വേണം. വിവാഹം കഴിക്കേണ്ട എന്ന് വിചാരിച്ചിരിക്കുന്നതല്ല.”

”ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണ്. സെറ്റാവാത്ത ആളുമായി പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കില്‍ കുഴപ്പമില്ല. ഹണ്ട് ചെയ്ത് നശിപ്പിക്കാന്‍ നോക്കുന്ന ഒരാളെ അറിയാതെ എങ്ങാനും പ്രേമിച്ചു പോയാല്‍ അവിടെ തീര്‍ന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്. അതാണ് ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം.”

”വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നെങ്കിലും അത് നടക്കും” എന്നാണ് അഭിരാമി പറയുന്നത്. അതേസമയം, അമൃത സുരേഷിന്റെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചും അഭിരാമി സംസാരിച്ചു. തന്റെ സഹോദരി എന്നതിനേക്കാള്‍ അമൃത സുരേഷ് എന്ന വ്യക്തി ആരേയും ഉപദ്രവിക്കാത്ത ആളാണ് എന്നാണ് ഗായിക പറയുന്നത്.

വിവാഹജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് അമൃതയും വിവരിച്ചു. വിവാഹത്തെ തുടര്‍ന്നുണ്ടായ ട്രോമകള്‍ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ല. കുറേയൊക്കെ കരഞ്ഞു തീര്‍ത്തിട്ടുണ്ട് എന്നാണ് അഭിരാമി പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ