അമൃതയുടെ മകള്‍ മരിച്ചെന്ന് വാര്‍ത്ത, അതില്‍ ചേച്ചിയുടെ കരയുന്ന ചിത്രവും, വിവാദം എവിടെയുണ്ടോ അവിടെ എന്റെ ചേച്ചിയും ഉണ്ട്: അഭിരാമി സുരേഷ്

തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലിനെതിരെ പ്രതികരിച്ച് ഗായികയും നടിയുമായ അഭിരാമി സുരേഷ്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെയും മകളുടെയും ചിത്രം സഹിതം പ്രചരിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചാണ് അഭിരാമി രംഗത്തെത്തിയത്.

കന്നഡ, തെലുങ്ക് നടി അമൃതയുടെ മകള്‍ മരിച്ചതിനെ കുറിച്ചാണ് വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്തയില്‍ തമ്പ്‌നെയില്‍ ആയി അമൃത സുരേഷിന്റെയും അമൃത എന്ന പേരുള്ള മറ്റു ചില പ്രശസ്തരുടെയും കരയുന്ന ചിത്രം നല്‍കി പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് അഭിരാമി പറയുന്നത്.

മരണവാര്‍ത്ത പോലും പ്രേക്ഷകരുടെ എണ്ണം കൂട്ടാന്‍ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് അഭിരാമി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിന്റെ പേര് പരാമര്‍ശിക്കാതെയാണ് അഭിരാമി പ്രതികരിച്ചത്.

ഇക്കാര്യത്തില്‍ നിയമനടപടി ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു. വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ടെന്നും ചേച്ചിയുടെ യോഗം അങ്ങനെയായിപ്പോയെന്നും അഭിരാമി പറയുന്നുണ്ട്.

”ഇത്തരം പ്രചാരണങ്ങളോടൊന്നും അമൃത പ്രതികരിക്കാറില്ല. പക്ഷേ ഇത് സഹിക്കാവുന്നതിന്റെ അങ്ങേയറ്റമായി. അനുഭവിക്കുന്നവര്‍ക്കേ അതിന്റെ വേദന മനസ്സിലാകൂ. ആ അവസ്ഥ ചിലപ്പോള്‍ ആത്മഹത്യയിലേക്ക് പോലും നയിച്ചേക്കാം അതുകൊണ്ട് അല്‍പം ദയ കാണിക്കണം” എന്നും അഭിരാമി വ്യക്തമാക്കി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ