കഴുകന്മാര്‍ കൊത്തിപ്പറിക്കുമ്പോള്‍ പുച്ഛം മാത്രം ആണ് തോന്നാറ്! വിടപറഞ്ഞ മോള്‍ക്ക് എന്റെ ആദരാഞ്ജലികള്‍: അഭിരാമി സുരേഷ്

സോഷ്യല്‍ മീഡിയയില്‍ ഇന്‍ഫ്‌ളുവന്‍സര്‍ ആയ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തിരുവന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ ആദിത്യയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് വിവരങ്ങള്‍. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയും ഗായികയുമായ അഭിരാമി സുരേഷ്.

അഭിരാമി സുരേഷിന്റെ കുറിപ്പ്:

സൈബര്‍ ബുള്ളിംഗിയിന് ഇരയായ മറ്റൊരു കുട്ടി കൂടെ പ്രാണന്‍ വെടിഞ്ഞു.. എന്താലെ? നേരമ്പോക്കിനും ഫ്രസ്റ്റേഷന്‍സ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫര്‍ട്ട് വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാന്‍, വേട്ടയാടാതിരിക്കാന്‍.. പലരേയും പല കമന്റ്‌സ് കഴുകന്മാര്‍ കൊത്തിപ്പറിക്കുമ്പോള്‍ പുച്ഛം മാത്രം ആണ് തോന്നാറ്!

കഷ്ടപെട്ട് സ്വന്തം കാലില്‍ നില്‍ക്കുന്നവരെയും അവരുടെ സ്വപ്നങ്ങള്‍ക്ക് പുറകെ പോകുന്നവരേയും പരിഹസിക്കുമ്പോള്‍, നിങ്ങള്‍ മാത്രം ആണ് ചെറുതാവുക.. 30 വയസ്സ് പോലും ആവാത്ത എനിക്കുള്ള മച്യൂരിറ്റി എങ്കിലും ചിലര്‍ കാണിച്ചിരുന്നുവെങ്കില്‍ എന്ന് എപ്പോളും തോന്നാറുണ്ട്.

എന്തായാലും, ഈ പറഞ്ഞ കഴുകന്മാര്‍ക്കും മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ക്കുമൊക്കെ നല്ലത് തന്നെ വരട്ടെ കഴുകന്മാര്‍ കൊത്തിപ്പറിച്ച സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞ ആ മോള്‍ക്ക്, എന്റെ ആദരാഞ്ജലികള്‍. കാരണം എനിക്കുമുണ്ട്, സഹോദരിമാര്‍. സ്‌നേഹം മാത്രം, ആമി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ