തനിക്ക് ആരും അവസരങ്ങൾ  തരുന്നില്ല, ഒരു സിനിമ തരണമെന്ന് അച്ഛൻ അപേക്ഷിച്ചു; ആദ്യകാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങൾ പങ്കു വെച്ച് അഭിഷേക് ബച്ചൻ

ഇന്ത്യന്‍ സിനിമയിൽ അമിതാഭ് ബച്ചനോളം വലിയ മറ്റൊരു താരമുണ്ടാകില്ല. സിനിമാലോകത്തിനും ആരാധകർക്കും അയാള്‍ ബിഗ് ബിയാണ്. അതേസമയം സിനിമയിലെ  തുടക്കകാലം  ബച്ചനും മോശം അനുഭവങ്ങളാണ് സമ്മാനിച്ചത്.

സിനിമകള്‍ പരാജയപ്പെടുകയും ബിസിനസുകള്‍ തകരുകയും ചെയ്ത ആ കാലത്ത് നിന്നാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ കഷ്ടമേറിയ കാലത്തെ കുറിച്ച് അഭിഷേക് ബച്ചന്‍ മനസ്സ് തുറന്നിരിക്കുകയാണ്. ഒരു പോഡ്കാസ്റ്റിലൂടെയായിരുന്നു ജൂനിയര്‍ ബച്ചന്റെ വെളിപ്പെടുത്തലുകള്‍.

തന്റെ പിതാവിനെ ബിസിനസില്‍ സഹായിക്കാനായി കോളജ് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ” അച്ഛനെ ഏതെങ്കിലും തരത്തില്‍ സഹായിക്കാനുള്ള യോഗ്യത എനിക്കുണ്ടായിരുന്നില്ല.  എന്നാലും ഞാൻ എത്തി.

അങ്ങനെയിരിക്കെ ഒരുനാള്‍ അച്ഛന്‍ തന്നെ ഒരു മുറിയിലേക്ക് വിളിക്കുകയും കമ്പനിയുടെ അവസ്ഥയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ബിസിനസ് ആകെ പ്രതിസന്ധിയിലാണ്. പക്ഷെ ഇതിനെ നമ്മള്‍ അതിജീവിക്കുമെന്നും  അദ്ദേഹം പറഞ്ഞു. പിന്നീട് യാഷ് ചോപ്രയുമായി അദ്ദേഹം  കൂടിക്കാഴ്ച നടത്തി. തനിക്ക് ആരും സിനിമകള്‍ തരുന്നില്ല. തന്റെ സിനിമകള്‍ പരാജയപ്പെട്ടതിനാലാണെന്നും അതില്‍ ഒരു സിനിമ തരണമെന്നും അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും അഭിഷേക് ഓര്‍ക്കുന്നു. അങ്ങനെ ആദിത്യ ചോപ്ര വീട്ടിലെത്തി. അന്ന് അദ്ദേഹം ഓഫര്‍ ചെയ്ത ചിത്രമായിരുന്നു മൊഹബത്തേന്‍.  പിന്നാലെ  കോന്‍ ബനേഗ കരോര്‍പതിയുമെത്തി. രണ്ടും സൂപ്പര്‍ ഹിറ്റായി മാറി. ഇതോടെ തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അവസാനിച്ചുവെന്നും അഭിഷേക് പറയുന്നു.

Latest Stories

വളര്‍ച്ചയില്‍ നേട്ടംകൊയ്ത് മുത്തൂറ്റ് ഫിന്‍കോര്‍പ്; രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായം; 35.48 ശതമാനം വര്‍ധന

ചാമ്പ്യന്‍സ് ട്രോഫി 2025: ബിസിസിഐയെ വിടാതെ പിസിബി, രേഖാമൂലം വിശദീകരണം തേടി

'അമരന്‍' സ്‌കൂളുകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി; എതിര്‍ത്ത് എസ്ഡിപിഐ, തമിഴ്‌നാടിനെ കത്തിച്ച് പ്രതിഷേധക്കാര്‍

എം എസ് ധോണിക്ക് കിട്ടിയത് വമ്പൻ പണി; താരത്തിനെതിരെ നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി; സംഭവം ഇങ്ങനെ

ആത്മകഥ വിവാദം: ഇപിയെ വിശ്വസിക്കുന്നുവെന്ന് എം വി ഗോവിന്ദൻ; വാർത്ത മാധ്യമങ്ങൾ ചമച്ചത്

'മുനമ്പം വിഷയം സമവായത്തിലൂടെയെ പരിഹരിക്കാനാകൂ'; വഖഫ് ഭൂമി പ്രശ്‌നത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ

'ബുള്‍ഡോസര്‍ രാജ് വേണ്ട, മുൻവിധിയോടെ നടപടി പാടില്ല'; പാർപ്പിടം ജന്മാവകാശമാണെന്ന് സുപ്രീം കോടതി

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്: ലാല്‍ജോസ്

കോഹ്‌ലിയോ സ്മിത്തോ ഒന്നും അല്ല, ബോർഡർ ഗവാസ്കർ ട്രോഫി കത്തിക്കാൻ പോകുന്ന ബാറ്റർ അവൻ; വെളിപ്പെടുത്തി ആരോൺ ഫിഞ്ച്

'അമരന്‍' സിനിമയ്‌ക്കെതിരെ കനത്ത പ്രതിഷേധം; കമല്‍ ഹാസന്റെ കോലം കത്തിച്ചു