'മഹാമാരിക്കിടെ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടു', മഹാവീര്യര്‍ പൂര്‍ത്തിയായി; സന്തോഷം പങ്കുവെച്ച് നിവിന്‍ പോളി

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മഹാവീര്യര്‍” ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. കോവിഡ് മഹാമാരിക്കിടെ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായത് എന്നാണ് നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കന്നഡ നടി ഷാന്‍വി ശ്രീവാസ്തവ ആണ് ചിത്രത്തില്‍ നായിക. ലാല്‍, സിദ്ദിഖ്, ലാലു അലക്‌സ്, വിജയ് മേനോന്‍, കൃഷ്ണ പ്രസാദ്, മേജര്‍ രവി, സുധീര്‍ കരമന, മല്ലിക സുകുമാരന്‍, പദ്മരാജന്‍ എന്നിവരെ കൂടാതെ മറ്റു പ്രമുഖ താരങ്ങളും മഹാവീര്യറില്‍ അണിനിരക്കുന്നു. എം മുകുന്ദന്റെയാണ് കഥ.

പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചന്ദ്രമോഹന്‍ സെല്‍വരാജ് ഛായാഗ്രഹണവും ഇഷാന്‍ ചാബ്ര സംഗീതവും ഒരുക്കുന്നു. കലാസംവിധാനം-അനീസ് നാടോടി, മേക്കപ്പ്-ലിബിന്‍ മോഹനന്‍.

വസ്ത്രാലങ്കാരം ചന്ദ്രകാന്തും മെല്‍വിനും ചേര്‍ന്ന് നിര്‍വഹിക്കുന്നു. നിര്‍മ്മാണ നിര്‍വഹണം-എല്‍ ബി ശ്യം ലാല്‍, എഡിറ്റിംഗ്-മനോജ്, ശബ്ദ നിര്‍വഹണം-സൗണ്ട് ഫാക്ടറി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍