പൊലീസില്‍ ചേരുന്നതിന് മുമ്പ് തന്നെ പൊലീസ് യൂണിഫോം അണിഞ്ഞ് സിനിമയില്‍ എത്തിയ താരമാണ് അബു സലിം. വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം മലയാള സിനിമയില്‍ ശ്രദ്ധ നേടിയത്. ആദ്യ സിനിമയായ ‘രാജന്‍ പറഞ്ഞ കഥ’യില്‍ പൊലീസ് വേഷത്തിലാണ് അബു സലിം എത്തിയത്.
1978ല്‍ ആണ് ഈ സിനിമ റിലീസ് ചെയ്തത്. തൊട്ടടുത്ത വര്‍ഷം 1979ല്‍ ആണ് താരം പൊലീസില്‍ ചേരുന്നത്. വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന കാലത്ത് സ്ത്രീകള്‍ തന്നെ കണ്ട് പേടിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരിക്കുകയാണ് അബു സലിം ഇപ്പോള്‍. തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്ന മൂന്ന് ആഗ്രഹങ്ങളെ കുറിച്ചും നടന്‍ പറയുന്നുണ്ട്.
”മുമ്പ് ഹോട്ടലുകളില്‍ പോകുമ്പോള്‍ ലിഫ്റ്റില്‍ കയറുന്ന സമയത്തെല്ലാം സ്ത്രീകള്‍ പേടിച്ച അനുഭവമുണ്ടായിട്ടുണ്ട്. ചിരിയൊക്കെ ആദ്യത്തെ ആ ഞെട്ടലിന് ശേഷമാണ്. 45 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഒരിക്കലും സിനിമ വേണ്ടെന്ന് തോന്നിയിട്ടില്ല. ജീവിതത്തില്‍ മൂന്ന് ആഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത്.”
”പൊലീസാവുക, നടനാവുക, ബോഡി ബില്‍ഡിങ്. മൂന്നും തുടര്‍ന്നു കൊണ്ടു പോന്നിട്ടുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ പൊലീസില്‍ തുടരാനാവില്ല എന്നതുകൊണ്ട് റിട്ടയര്‍ ആയി. മറ്റേത് രണ്ടും ഇപ്പോഴുമുണ്ട്” എന്നാണ് അബു സലിം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.