മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചാല്‍ ശരിയാവില്ലെന്ന് തോന്നി, ഒടുവില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് തുറന്നു പറഞ്ഞു: അലന്‍സിയര്‍

മമ്മൂട്ടിക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് അലന്‍സിയര്‍. മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ തനിക്ക് ശരിയാകുമെന്ന് തോന്നിയില്ല. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണ് എന്നായിരുന്നു കേട്ടിട്ടുള്ളത്. ഭാര്യയെ വിളിച്ച് ചോദിച്ചപ്പോള്‍ വിട്ടുകള എന്നാണ് അവളും പറഞ്ഞത് എന്നാണ് അലന്‍സിയര്‍ പറയുന്നത്.

‘കസബ’ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോഴുള്ള താന്‍ എടുത്ത ആദ്യ തീരുമാനത്തെ കുറിച്ചാണ് അലന്‍സിയര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ‘മഹേഷിന്റെ പ്രതികാരം’ കണ്ടിട്ടാണ് മമ്മൂക്ക എന്ന കസബയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. മമ്മൂക്കയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ആണ് വിളിച്ചത്.

കോളാര്‍ എന്നൊരു സ്ഥലത്താണ് ഷൂട്ടെന്നും ഏഴ് ദിവസം വേണമെന്നും പറഞ്ഞു. മമ്മൂക്കയുടെ പടമാണെന്ന് കേട്ടതും താന്‍ ഞെട്ടി. താന്‍ ഭാര്യയെ വിളിച്ചു പറഞ്ഞു. മമ്മൂക്കയുടെ പടത്തിലേക്ക് വിളിച്ചിട്ടുണ്ട്. ശരിയാകുമെന്ന് തോന്നുന്നില്ല. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണ് എന്നൊക്കെയാണ് കേട്ടിട്ടുള്ളത്.

പോകാന്‍ പറ്റുമോ എന്ന് അറിയില്ല, എന്ത് ചെയ്യണമെന്ന് ചോദിച്ചു. ‘ഇപ്പഴേ പോണോ, വിട്ടുകളാ’ എന്നാണ് അവള്‍ പറഞ്ഞത്. ഇതിന് ശേഷം അലക്സ് വിളിക്കുമ്പോഴൊക്കെ താന്‍ ഫോണ്‍ കട്ട് ചെയ്യും. നിരന്തരം വിളി തുടര്‍ന്നപ്പോള്‍ അലക്സിനോട് പേടിയാണെന്ന് പറഞ്ഞു.

എന്നാല്‍ നിങ്ങള്‍ വന്നില്ലെങ്കിലാണ് പ്രശ്നം എന്ന് അലക്സ് പറഞ്ഞു. അങ്ങനെയാണ് കസബയില്‍ എത്തുന്നത് എന്നാണ് അലന്‍സിയര്‍ ഒരു അഭുമഖത്തില്‍ പറയുന്നത്. നിതിന്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ 20216ല്‍ പുറത്തിറങ്ങിയ സിനിമയാണ് അലന്‍സിയര്‍.

Latest Stories

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നുവെന്ന് നടി

ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പുറത്താക്കി; കടുത്ത നടപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രായേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധ മന്ത്രി

ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

'കണ്ടത് ബിജെപി-സിപിഎം സംഘനൃത്തം'; കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്

പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ